ചെന്നൈ: ഭിന്നശേഷിക്കാര്‍ക്കുവേണ്ടി തിരമാലകളെ തലോടാന്‍ വഴിയൊരുക്കി സ്റ്റാലിന്‍ സര്‍ക്കാര്‍. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളില്‍ വീല്‍ച്ചെയറുകള്‍ക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്.
കടലിന്റെ സൗന്ദര്യം ആസ്വദിക്കുകയും വൈകുന്നേരങ്ങളില്‍ ബീച്ചില്‍ പോയി കാലുനനച്ച് കറങ്ങി നടക്കുന്നതിന്റെയും സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. എന്നാല്‍ പലപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് അതൊരു കടലോളം ദൂരമുള്ള സ്വപ്നമായി അവശേഷിക്കാറുണ്ട്. അതാണ് ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതാണ്.
ഭിന്നശേഷിക്കാര്‍ക്കുവേണ്ടി കടല്‍ത്തീരത്തേക്ക് പെര്‍ഫക്ട് വഴി ഒരുക്കിയിരിക്കുകയാണ് സ്റ്റാലിന്‍ വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളില്‍ വീല്‍ച്ചെയറുകള്‍ക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സജ്ജമാക്കിയത്. . തമിഴ്‌നാട്ടിലെ എല്ലാ ബിച്ചുകളിലും ഈ സംവിധാനം ഒരുക്കുമെന്നതാണ് കുറിപ്പിലൂടെ സ്റ്റാലിന്‍ വ്യക്തമാക്കിയതെന്നാണ് വിലയിരുത്തലുകള്‍.
സ്റ്റാലിന്റെ മകനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോള്‍ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ ബീച്ചുകളിലും ഈ സംവിധാനം ഒരുക്കുമെന്നതാണ് കുറിപ്പിലൂടെ സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിനും ഭിന്നശേഷിക്കാര്‍ ബീച്ചിലെത്തി കാല്‍ നനയ്ക്കാനായതിന്റെ സന്തോഷത്തിലിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.