Home Featured ജോലിയില്‍ സമ്മര്‍ദ്ദമോ, യോഗ ബ്രേക്ക് എടുക്കൂ; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ജോലിയില്‍ സമ്മര്‍ദ്ദമോ, യോഗ ബ്രേക്ക് എടുക്കൂ; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

by admin

ന്യൂഡല്‍ഹി : ജോലിയിലെ സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഓഫീസ് സമയങ്ങളില്‍ ‘വൈ ബ്രേക്ക്’ എടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വന്തം കസേരയില്‍ ഇരുന്നുകൊണ്ട് തന്നെ യോഗ ചെയ്യുന്നതിനെയാണ് ‘വൈ ബ്രേക്ക്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ജീവനക്കാര്‍ക്ക് പുതിയ യോഗ പ്രോട്ടോക്കോള്‍ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളോടും വകുപ്പുകളോടും പേഴ്‌സണല്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ആയുഷ് മന്ത്രാലയമാണ് വൈ ബ്രേക്ക് പദ്ധതി ആവിഷ്‌കരിച്ചത്. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം ഒഴിവാക്കാനും ഉന്മേഷം നേടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് വൈ ബ്രേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

തിരക്ക് കാരണം പുറത്ത് പോയി യോഗ പരിശീലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത് . ജീവനക്കാര്‍ ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടൊപ്പം യോഗ അഭ്യസിക്കാനുള്ള ഒരു യൂട്യൂബ് ലിങ്കും കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്.

ഓഫീസിലെ കസേരയില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്നതുമായ യോഗ അഭ്യാസങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ശ്വസനരീതികള്‍, ധ്യാനം, ആസനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലളിതമായ യോഗ പരീശലീനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ മാസം 21ന് ആണ് അന്താരാഷ്ട്ര യോഗ ദിനം . ഇന്ത്യയില്‍ വിപുലമായ പരിപാടികള്‍ യോഗ ദിനത്തില്‍ നടത്താറുണ്ട്.

ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യയില്‍ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നെന്ന് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിര്‍ദ്ദേശിക്കുമ്ബോള്‍ അദ്ദേഹം പറഞ്ഞു .

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച്‌ അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21 ന് രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത് .

You may also like

error: Content is protected !!
Join Our WhatsApp Group