
ബംഗളൂരു :കടുത്ത ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ ബംഗളൂരുവിലും കർണാടകയിലെ പ്രധാന നഗരങ്ങളിലും പുതുവർഷ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന സംസ്ഥാനത്തെ കൊവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎ സി) റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തു ഡിസംബർ 22 മുതൽ ജനുവരി 2 വരെ സെക്ഷൻ 144 ഉം ബെംഗളൂരുവിലും സംസ്ഥാനത്തുടനീളമുള്ള മറ്റ് സുപ്രധാന നഗരങ്ങളിലും ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി .
കർണാടകയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും കടുത്ത നിയന്ത്രണ വിധേയമായിരിക്കുമെന്നാണ് ഇപ്പോൾ ലാഭിക്കുന്ന സൂചനകൾ . കർണാടകയിൽ അഞ്ച് പേർക്കു കൂടി കോവിഡിന്റെ ഒളിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ഡോ. കെ. സുധാകർ അറിയിച്ചിരുന്നു . ആ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കണം പുതിയ നിർദ്ദേശം ടി എ സി സർക്കാരിന് മുന്നിൽ വെച്ചത് .
ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 36 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കും, യു.കെ.യിൽ നിന്നും തിരിച്ചെത്തിയ 19 കാരിക്കും, നൈജീരിയയിൽ നിന്നും തിരിച്ചെത്തിയ 52 കാരനും, ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ 33 കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിയോൺ ബാധിതരുടെ എണ്ണം എട്ടായി. ദക്ഷിണാഫ്രിക്കയിൽ നിന്നും ഡിസംബർ എട്ടിന് ബെംഗളൂരുവിൽ മടങ്ങിയെത്തിയ 33 കാരന് ഡിസംബർ 11 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും രണ്ടു ഡോസ് കോവിഡ് വാക്സിനുകൾ സ്വീകരിച്ചവരാണ്.

നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1