ബെംഗളൂരു: പിങ്ക് ട്രമ്പറ്റ് മരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കളാൽ പിങ്ക് നിറത്തിൽ അതിസുന്ദരിയായി ബെംഗളൂരു, നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിങ്ക് നിറത്തിലുള്ള ഈ പൂക്കളുടെ ചിത്രം പങ്കുവയ്ക്കുന്നത്.
തബേബുയ റോസ, പിങ്ക് പൂയി എന്നിങ്ങനെയുള്ള പേരുകളിലും പിങ്ക് ട്രമ്പറ്റ് അറിയപ്പെടുന്നു. ഒരു തരം നിയോട്രോപിക്കൽ മരമായ ഇത് കൂടുതലായും കണ്ടുവരുന്നത് തെക്കൻ മെക്സിക്കോയിലാണ്. ഇത് സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും പൂക്കാറുണ്ട്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ നിയോട്രോപിക് സ്വഭാവമുള്ളതും വരണ്ട കാലാവസ്ഥയിൽ വളരുന്നതുമാണ്.
ഐശ്വര്യ രജനീകാന്തിന്റെ വസതിയിലെ ഒരുകോടിയുടെ മോഷണം:വേലക്കാരിയും ഡ്രൈവറും പിടിയില്‍
ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ ചെന്നൈ പോയസ് ഗാര്‍ഡിനിലെ വസതിയില്‍നിന്ന് ഒരുകോടി രൂപയിലേറെ വിലവരുന്ന സ്വര്‍ണം, ഡയമണ്ട്, വെള്ളി ആഭരണങ്ങള്‍ മോഷണംപോയ സംഭവത്തില്‍ വേലക്കാരിയെയും ഡ്രൈവറെയും പോലീസ് പിടികൂടി.18 വര്‍ഷമായി ഐശ്വര്യയുടെ വസതിയില്‍ ജോലി ചെയ്തുവന്ന ഈശ്വരി(46), ഡ്രൈവര്‍ കെ. വെങ്കടേശന്(44) എന്നിവരാണു പിടിയിലായത്.
ഇരുവരും ചേര്‍ന്ന് ആഭരണങ്ങള്‍ വിറ്റശേഷം സിറ്റിയില്‍ ഒരു കോടി രൂപയുടെ വീട് വാങ്ങിയിരുന്നു. ഇടയ്ക്കുമാത്രം വീട്ടിലെത്തുന്ന ഐശ്വര്യ വീടിന്റെ സുരക്ഷ ഈശ്വരിയെയാണ് ഏല്‍പ്പിച്ചിരുന്നത്. സേഫ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. 2019ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹവേളയില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളാണിതെന്നും ലോക്കറിന്റെ താക്കോല്‍ തന്റെ കൈവശം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.