ബംഗ്ലൂരു: പെരുന്നാൾ അവധിയിൽ കൂട്ടുകാരോടൊപ്പം ബംഗ്ലുരുവിലെത്തിയ ഗൂഡല്ലൂർ സ്വദേശിയായ യുവാവ് അബൂ താഹിർ(25) ബിൽഡിംഗിൽ നിന്നും വീണ് മരണപ്പട്ടു.പിതാവ് ആലി, മാതാവ് സാറ, സഹോദരങ്ങൾ കോയ കുട്ടി, സ്വാലിഹ്, സമീറനിയമപരമായ നടപടിക്രമങ്ങൾക്കും മയ്യത് പരിപാലനത്തിനും എസ്.വൈ.എസ് സാന്ത്വന പ്രവർത്തകർ നേതൃത്വം നൽകിവിക്ടോറിയ ഹോസ്പിറ്റലിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യത് ജെ.സി. നഗർ പള്ളിയിൽ നിന്ന് കർമ്മങ്ങൾ പൂർത്തിയാക്കി സാന്ത്വനം ആംബുലൻസിൽ നാട്ടിലേക്ക് അയക്കും
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടിക; ആദ്യ അഞ്ചില്‍ ഇടംനേടി മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംനേടി മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം.കേരളത്തിന്റെ സ്വന്തം മലബാർ പൊറോട്ടയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പൊറോട്ട. പൊറോട്ട കൂടാതെ അമൃത്സരി കുല്‍ച്ച, ചോലെ ബട്ടൂര എന്നിവയാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ ഭക്ഷണ വിഭവങ്ങള്‍.
മലയാളികള്‍ക്കൊപ്പം തമിഴ്‌നാട്ടുകാർക്കും പൊറോട്ട പ്രിയപ്പെട്ടതാണ്. ബീഫ് കറി, ചിക്കൻ കറി, ഫ്രൈ, മട്ടണ്‍ കറി തുടങ്ങിയവയാണ് പൊറോട്ടയ്ക്കൊപ്പം കഴിക്കാവുന്ന മികച്ച കോംബോകള്‍. പട്ടികയില്‍ പൊറോട്ടയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് പഞ്ചാബില്‍ നിന്നുള്ള അമൃത്സരി കുല്‍ച്ച. തന്തൂരില്‍ ചൂട്ടെടുക്കുന്ന ഈ പുളിപ്പിച്ച ബ്രെഡ് രാജ്യത്ത് മിക്കവരും ഇഷ്ടപ്പെടുന്ന വിഭവമാണ്. സുവർണ ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി അടുക്കളകളിലെ സ്ഥിര സാന്നിദ്ധ്യമായ ഇത് പഞ്ചാബിന്റെ ആത്മാവിന്റെ ഒരു ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പട്ടികയില്‍ 40ാം സ്ഥാനത്താണ് ചോലെ ബട്ടൂര. ഇന്ത്യ വിഭജനത്തിന് ശേഷം ഡല്‍ഹിയില്‍ ആദ്യം പ്രചാരത്തിലായ ഇത് ഇപ്പോള്‍ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന വിഭവമാണ്.
ലോകത്തിലെ ഏറ്റവും മികച്ച തെരുവ് ഭക്ഷണമായി തിരഞ്ഞെടുത്തത് അത്ര പ്രശസ്തമല്ലാത്ത ഒന്നാണ്. അള്‍ജീരിയൻ സ്ട്രീറ്റ് ഫുഡായ ഗാരന്റീറ്റയാണ് പട്ടികയില്‍ ഒന്നാംസ്ഥാനം നേടിയത്. ചിക്കൻപൈ അടിസ്ഥാനമാക്കിയ വിഭവമാണിത്. ചൈനീസ് ഗുട്ടി, ഇന്തോനേഷ്യൻ സിയോമെ, മെക്സിക്കൻ വിഭവമായ ചീസി ക്വെസബിരിയ തുടങ്ങിയവയാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്.