ബാംഗളുരു:റിഫാഇ ശൈഖ് അനുസ്മരണത്തിന്റെ ഭാഗമായി മടിവാള യൂണിറ്റ് SYS സാന്ത്വന ടീം ആക്സസ്സ് ലൈഫ് കാൻസർ സെന്റർ സന്ദർശിച്ചു ഫ്രൂട്ട് കിറ്റ് വിതരണം ചെയ്തു. കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചു മാനേജർ വിജയ് വിശദീകരിച്ചു. SYS ന്റെ പ്രവർത്തനങ്ങളെ കുറച്ചു ഹനീഫ് സഅദി സംസാരിച്ചു. ചടങ്ങിൽ SSF സ്റ്റേറ്റ് സെക്രട്ടറി ശിഹാബ്, SYS ജയനഗർ സോൺ സെക്രട്ടറി ആഷിഖ്, സോൺ പ്രസിഡന്റ് ഹനീഫ് സഅദി,സാന്ത്വന സെക്രട്ടറി ഖാസിം,യൂണിറ്റ് സെക്രട്ടറി ഫൈസൽ, പ്രസിഡന്റ് റഫീഖ്, എക്സിക്യൂട്ടീവ് അംഗം സിയാദ് എന്നിവർ പങ്കെടുത്തു.