Home Featured സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.

by admin

കടുത്ത ചൂഷണത്തിനെതിരെ സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാർട്ട് പിൻവലിക്കുക, സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു. സമരം പൊളിക്കാൻ കമ്പനിയും രംഗത്തിറങ്ങി.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. ഉടൻ കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്.

പാമ്ബുകടിയേറ്റാല്‍ ഇനി സര്‍ക്കാരിനെ വിവരം അറിയിക്കണം; അതിന് കാരണം ഉണ്ട്

നമ്മുടെ രാജ്യത്ത് ഏകദേശം 300 ഓളം സ്പീഷീസുകളില്‍പ്പെട്ട പാമ്ബുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ 66 ഓളം പാമ്ബുകള്‍ മാരക വിഷമുള്ളതാണ്.ഇവയില്‍ 23 ഓളം പാമ്ബുകള്‍ കടിച്ചാല്‍ മരണം ഉറപ്പാണ്. മൂർഖൻ, രാജവെമ്ബാല, അണലി എന്നീ പാമ്ബുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.30 മുതല്‍ 40 ലക്ഷം വരെ പാമ്ബുകടിയേല്‍ക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ പാമ്ബുകടിയേല്‍ക്കുന്നതിനെ ഗുരുതര പ്രശ്‌നം ആയിട്ടാണ് സർക്കാർ കാണുന്നത്. ഇതിന്റെ തുടർച്ചയായി പാമ്ബു കടിയേല്‍ക്കുന്നത് ഇപ്പോള്‍ നോട്ടിഫൈയബിള്‍ ഡിസീസ് വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

അതായത് പാമ്ബുകടിയേറ്റ് ചികിത്സ തേടി ആരെങ്കിലും എത്തിയാല്‍ അതേക്കുറിച്ച്‌ സർക്കാർ, സ്വകാര്യ ആശുപത്രികള്‍ നിർബന്ധമായും സർക്കാരിനെ അറിയിച്ചിരിക്കണം. എന്താണ് ഈ പുതിയ നിർദ്ദേശത്തിന് കാരണം എന്ന് നോക്കാം.മഹാമാരിയെയോ അല്ലെങ്കില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിന് കാരണം ആകുകയോ ചെയ്യുന്ന അസുഖങ്ങളെയാണ് നോട്ടിഫൈയബില്‍ ഡിസീസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താറ്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേർക്ക് ജീവൻ നഷ്ടമാകുന്നത് പാമ്ബുകടിയേറ്റിട്ടാണ്. എച്ച്‌ഐവി, ഡെങ്കിപ്പനി, മലേറിയ, ക്ഷയം എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് രോഗങ്ങള്‍.

പാമ്ബ് കടിയേറ്റാല്‍ ഉടനെ തന്നെ വൈദ്യസഹായം ആവശ്യമാണ്. അല്ലാത്തപക്ഷം അത് ജീവന് തന്നെ ആപത്ത് ആയേക്കാം. ആന്റി വെനം നല്‍കിയാണ് പാമ്ബുകടിയേറ്റ ആളുകളുടെ ജീവൻ രക്ഷിക്കാറുള്ളത്. ഈ ആന്റി വെനത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group