ജനപ്രിയ ഓൺലൈൻ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സ്വിഗി. ആകർഷകമായ ഓഫറുകൾ കൊണ്ടും മെനു കൊണ്ടും ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് പലരുടേയും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പാണ് സ്വിഗി ആപ്പ്. സ്വിഗി അതിന്റെ പ്ലാറ്റ്‌ഫോമിൽ ഡൈനൗട്ട് ഓഫറുകളുമായി സംയോജനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത് സ്വിഗിയുടെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.
ഈ സംയോജനം ദശലക്ഷക്കണക്കിന് സ്വിഗി ഉപയോക്താക്കൾക്ക് പതിനായിരക്കണക്കിന് ഡൈനിംഗ്-ഔട്ട് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കും. 24 നഗരങ്ങളിലായി 18,000 ലധികം റെസ്റ്റോറന്റുകളിൽ നിന്നുള്ള കിഴിവുകൾ നേടാനും ഡൈൻ ഔട്ട് സൗകര്യത്തിലൂടെ സാധിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ നേടാനും, ഡൈൻ ഔട്ട് റെസ്റ്റോറന്റുകളിലെ ഓരോ ഇടപാടിനും ശരാശരി 600 രൂപ ലാഭിക്കാനും കഴിയും.
ഡൈൻ ഔട്ട് ഒരു ഓൺലൈൻ ടേബിൾ ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ്. അത് ഉപയോക്താക്കൾക്ക് സമീപമുള്ള ഏറ്റവും മികച്ചതും അനുയോജ്യമായതുമായ റെസ്റ്റോറന്റുകൾ കണ്ടെത്തുന്നതിനും റിസർവേഷനുകൾ എളുപ്പത്തിൽ ബുക്കുചെയ്യുന്നതിനും അവരെ സഹായിക്കുന്ന ആപ്പ് ആണ്. നിങ്ങളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, മറ്റു യുപിഐ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഡൈൻ ഔട്ട് പേയിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യമുണ്ട്.
ആദ്യഘട്ടത്തിൽ, ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, പൂനെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ്, ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ, ലുധിയാന, നാഗ്പൂർ, ഗോവ, കൊച്ചി, സൂറത്ത്, ആഗ്ര, ഉദയ്പൂർ, വഡോദര തുടങ്ങി 24 നഗരങ്ങളിൽ ഈ സേവനം ലഭ്യമാകും.
ഈ സംയോജനത്തിലൂടെ, ഡൈൻ ഔട്ടിന്റെ ഓഫർ മുമ്പത്തേക്കാൾ കൂടുതൽ ആക്‌സസ് ചെയ്യാനും 24 നഗരങ്ങളിൽ ഉടനീളമുള്ള വലിയ സ്വിഗി ഉപയോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും. എല്ലാ സ്വിഗ്ഗി ഉപയോക്താക്കൾക്കും തടസ്സമില്ലാത്ത അനുഭവം സൃഷ്ടിക്കാനും അവരുടെ ഡൈനിംഗ് ഔട്ട് ചെലവുകളിൽ കാര്യമായ ലാഭം നൽകാനും ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഡൈൻ ഔട്ടിന്റെ സഹസ്ഥാപകൻ അങ്കിത് മെഹ്‌റോത്ര പ്രസ്താവനയിൽ പറഞ്ഞു.
സ്വിഗി ഡൈൻ ഔട്ട് നിലവിൽ ഫൈൻ ഡൈനിംഗ്, ലോഞ്ച് ബാറുകൾ, പബ്ബുകൾ, കഫേകൾ, ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകൾ എന്നിവയും മറ്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സ്വിഗി വൺ അംഗങ്ങൾക്ക് ഡൈൻ ഔട്ട്, ഫുഡ് ഡെലിവറി, ഇൻസ്റ്റാമാർട്ട് (പലചരക്ക് സാധനങ്ങൾ), ജീനീ (പാക്കേജുകൾ അയയ്‌ക്കുക) എന്നിവയിലും മറ്റുമുടനീളം എല്ലാം ഉൾക്കൊള്ളുന്ന അംഗത്വത്തിന്റെ ആനുകൂല്യങ്ങൾ ഇപ്പോൾ ലഭിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, സ്വിഗ്ഗി ലോകത്തിലെ ‘ടോപ്പ് 10’ ഇ-കൊമേഴ്‌സ് അധിഷ്ഠിത ഭക്ഷ്യ വിതരണ കമ്പനികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. കാനഡ ആസ്ഥാനമായുള്ള ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, സ്വിഗ്ഗി 9-ാം സ്ഥാനത്താണ്.
ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആസൂത്രണം ചെയ്യുന്ന സ്വിഗ്ഗി, കഴിഞ്ഞ വർഷം മേയിൽ റെസ്റ്റോറന്റ് ടെക് പ്ലാറ്റ്‌ഫോമായ ഡൈനൗട്ടിനെ ഏറ്റെടുക്കാൻ ടൈംസ് ഇന്റർനെറ്റുമായി കരാറിൽ ഏർപ്പെട്ടതായി അറിയിച്ചിരുന്നു. 120 മില്യൺ ഡോളറിന്റെ ഇടപാടായിരുന്നു ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും ഫുഡ് ഡെലിവറി ബിസിനസിന്റെ വളർച്ചയിലെ മാന്ദ്യവും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ആസ്ഥാനമായുള്ള ഡെക്കാകോൺ കഴിഞ്ഞ മാസം 6,000 തൊഴിലാളികളിൽ നിന്ന് 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.