Home Uncategorized സ്വിഗ്ഗി ഡെലിവറി ബോയ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

സ്വിഗ്ഗി ഡെലിവറി ബോയ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

by admin

സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയില്‍. ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ നിന്നും മലാപറമ്ബിലേക്ക് പോകുന്ന വഴിയില്‍ കുരിയത്തോട് സമീപമാണ് സംഭവം.റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്. രാത്രി ഭക്ഷണം നല്‍കാൻ പോകുന്ന സമയത്ത് ഏതെങ്കിലും വാഹനം ഇടിച്ച്‌ തെറിച്ച്‌ വീണതാണെന്നാണ് പ്രാഥമിക നിഗമനം.കുഴിക്ക് ചുറ്റം ബലമില്ലാത്ത ചെറിയ ബാരിക്കേഡ് മാത്രമാണുണ്ടായിരുന്നത്. ഈ സ്ഥലത്ത് മുമ്ബും അപകടം നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

സിനിമയെ വെല്ലുന്ന ജീവിതം; ഏഴ് വര്‍ഷം വീട്ടുടമ അറിഞ്ഞില്ല, ബേസ്‌മെന്റില്‍ മറ്റൊരു സ്ത്രീയുടെ രഹസ്യ ജീവിതം

വീട് വൃത്തിയാക്കുന്നതിനിടെ ഏഴ് വർഷമായി ബേസ്‌മെന്റില്‍ രഹസ്യമായി താമസിച്ചിരുന്ന അജ്ഞാത സ്ത്രീയെ കണ്ട് ഞെട്ടി ഉടമ.കിഴക്കൻ ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിലാണ് സംഭവം. വീടിന്റെ മുൻ ഉടമസ്ഥയാണ് ആരുമറിയാതെ ബേസ്‌മെന്റില്‍ ജീവിച്ചത്. തന്റെ വീടിന്റെ കോണിപ്പടികള്‍ക്ക് പിന്നിലൂടെയുള്ള രഹസ്യവാതില്‍ ലീ എന്നയാള്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.പ്രകാശവും കാറ്റും കടക്കുന്ന തരത്തിലെ മുറിക്കുള്ളിലാണ് വീടിന്റെ മുൻ ഉടമ ഒളിവില്‍ കഴിഞ്ഞത്. മുറിയില്‍ ഒരു ചെറിയ ബാർ പോലുമുണ്ടായിരുന്നത്രെ.

ഇവിടെ ആള്‍ത്താമസത്തിന്റെ ലക്ഷണം കണ്ടെത്തിയ ലീ, വീട് തനിക്ക് വിറ്റ സ്ത്രീയെ ഫോണില്‍ ബന്ധപ്പെട്ടു. വില്പന സമയം വിവരം തന്നില്‍ നിന്ന് ബോധപൂർവ്വം മറച്ചെന്നും ലീ ആരോപിച്ചു. എന്നാല്‍ ബേസ്‌മെന്റ് വില്പന കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് സ്ത്രീയുടെ വാദം. ബേസ്‌മെന്റ് ലീയ്ക്ക് നല്‍കിയാല്‍ ഒഴിവു സമയം താൻ എവിടെ ചെലവഴിക്കുമെന്നായിരുന്നു സ്ത്രീയുടെ ചോദ്യം.അതേ സമയം, ലീ അറിയാതെ ഇവർ എങ്ങനെയാണ് ബേസ്‌മെന്റില്‍ വന്നുപോയിരുന്നതെന്ന് വ്യക്തമല്ല. ഒന്നുകില്‍ സ്ത്രീയുടെ കൈയ്യില്‍ മറ്റൊരു താക്കോലും കാണാം.

അല്ലെങ്കില്‍ വീട്ടില്‍ മറ്റേതെങ്കിലും രഹസ്യവാതില്‍ ഉണ്ടായിരിക്കാം. ഏതായാലും ലീയുടെ പരാതിയെ തുടർന്ന് സ്ത്രീയുടെ താമസം നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടു. ലീയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഏതായാലും ഓസ്കാർ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ കഥയുമായിട്ടാണ് ഈ സംഭവത്തെ സോഷ്യല്‍ മീഡിയ താരതമ്യപ്പെടുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group