Home Featured നടി സ്വാസിക വിജയ്ക്ക് പ്രണയസാഫല്യം; വിവാഹം ജനുവരിയിൽ

നടി സ്വാസിക വിജയ്ക്ക് പ്രണയസാഫല്യം; വിവാഹം ജനുവരിയിൽ

by admin

മലയാള സിനിമാ-സീരിയൽ താരം സ്വാസിക വിജയ് വിവാഹിതയാകുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് താരം ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിന് വിവാഹം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ച കാലം തൊട്ടുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.ജനുവരി 26 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും വിവാഹം. തൊട്ടടുത്തദിവസമായ 27ന് കൊച്ചിയിൽ സിനിമാ-സീരിയൽ രംഗത്തെ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

സ്വാസികയും പ്രേം ജേക്കബും ‘മനംപോലെ മാംഗല്യം’ എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക എന്ന പൂജ വിജയ് മൂവാറ്റുപുഴ സ്വദേശിയാണ്.തമിഴ് സിനിമയായ വൈഗൈ എന്ന 2009ൽ വന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തെത്തിയത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി.

ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. പിന്നീട്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.2014 മുതലാണ് സീരിയലുകളിൽ സ്വാസിക സജീവമായത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group