ശബരിമല സ്വർണ്ണപ്പാളി കേസ് വിവാദത്തെ തുടർന്ന് ദേവസ്വം ബോർഡില്‍ കർശന മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പ്രസിഡൻ്റ് കെ.ജയകുമാർ.ബോർഡില്‍ അപ കടകരമായ തീരുമാനങ്ങള്‍ ഉണ്ടാകാതിരിക്കാൻ വലിയ മുൻകരുതലാണ് തീരുമാനത്തിലുള്ളത്.പ്രസിഡൻ്റിൻ്റെ മുൻകുട്ടിയുള്ള അനുമതി ലഭിക്കുന്നവ മാത്രമെ ദേവസ്വം ബോർഡ് യോ ഗത്തില്‍ കൊണ്ടു വരാൻ പാടുള്ളൂ. അങ്ങനെ പ്രസിഡൻ്റ് അനുവദിക്കുന്ന വിഷയങ്ങളുടെഅ ജണ്ട,കുറിപ്പുകള്‍ യോഗത്തിന് മുൻപ് പ്രസിഡൻ്റിനും അംഗങ്ങള്‍ക്കും നല്കണം.കൂടാതെ ബോർഡ് യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അടുത്ത യോഗത്തില്‍ ആദ്യ അജണ്ടയായി സ്ഥിരീകരിക്കണം.അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത കാര്യങ്ങള്‍ പ്രസി ഡൻ്റിൻ്റെ അനുവാ ദത്തോടെ മാത്രമെ അനുവദിക്കുള്ളൂ. കാര്യക്ഷമത ഉറപ്പ് വരുത്താനും നടപടികള്‍ സുതാര്യമാക്കാനും സമയബന്ധിതമായി അവ പൂർത്തീകരിക്കാനും ബാഹ്യമായ ഇടപെടലുകള്‍ക്ക് വിധേയമാകാതെ കാര്യങ്ങള്‍ നടപ്പി ലാക്കുകയാണ് ഇത്തരം തീരുമാന ങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു.