Home Featured ഭര്‍ത്താവും ഭാര്യയും വേണ്ട ‘ഇണ’ മതി:സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ

ഭര്‍ത്താവും ഭാര്യയും വേണ്ട ‘ഇണ’ മതി:സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും എല്‍ജിബിടിക്യൂഐ വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ എന്‍സിപി എംപി സുപ്രിയ സുലേ.

1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലില്‍ നിര്‍ദ്ദേശിച്ചു. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കില്‍ 18 വയസും ആയി നിജപ്പെടുത്താനാണ് ബില്ലില്‍ ആവശ്യം.സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു.

ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നെങ്കിലും എല്‍ബിടിക്യൂഐഎ വ്യക്തികള്‍ ഇപ്പോഴും സമൂഹത്തിനുള്ളില്‍ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group