ജയ്പൂര്‍: രാജസ്ഥാനില്‍ ഇരട്ടസഹോദരന്മാരുടെ ദാരുണമായ മരണം. സമാനമായ രീതിയില്‍ ഒരു ദിവസം തന്നെയാണ് ഇരുവരും മരിച്ചത്. ഇവരുടെ കുടുംബമാകെ ഞെട്ടിത്തരിച്ച് ഭയന്ന് നില്‍ക്കുകയാണ്. വിധി ഇവരെ ഒരേ ദിവസം തട്ടിയെടുക്കുകയായിരുന്നു.
ഇവരുടെ മരണത്തിലെ സമാനതകള്‍ അമ്ബരപ്പിക്കും വിധത്തിലുള്ളതാണ്. 26 വയസ്സുള്ള ഈ ഇരട്ടസഹോദരങ്ങള്‍ രണ്ടിടങ്ങളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. പക്ഷേ ഇവരുടെ ജനനവും മരണവും ഒന്നിച്ചായിരിക്കുകയാണ്.
ഒരാള്‍ 900 കിലോമീറ്റര്‍ അകലെയായിരുന്നു താമസിച്ചിരുന്നു. ഒരാള്‍ രാജസ്ഥാനിലെ ബാര്‍മറിലും, മറ്റേയാള്‍ ഗുജറാത്തിലെ സൂറത്തിലുമായിരുന്നു താമസിച്ചിരുന്നത്. രണ്ട് സംസ്ഥാനങ്ങളിലായിരുന്നെങ്കിലും മരണം ഇവരെ ഒരേ ദിവസം തേടിയെത്തുകയായിരുന്നു. വളരെ അപൂര്‍വമായ മരണമാണ് ഇവര്‍ക്ക് സംഭവിച്ചത്. സമാനമായ മരണകാരണങ്ങളാണ് ഇവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ളത്.
ഒരാള്‍ വീടിന്റെ ടെറസില്‍ നിന്ന് കാലുതെന്നി വീണ് മരിക്കുകയായിരുന്നു. അടുത്ത സഹോദരന്‍ കാലുതെറ്റി വാട്ടര്‍ ടാങ്കിലേക്കും വീഴുകയായിരുന്നു. രണ്ടും അപകട മരണങ്ങളാണ്. രണ്ടിനും സമാനതകളുമുണ്ട്.
സോഹന്‍ സിംഗ്, സുമേര്‍ സിംഗ് എന്നാണ് ഈ രണ്ട് ഇരട്ടകളുടെയും പേര്. ഇവരുടെ ജന്മ ഗ്രാമമായ സാര്‍നോ കാ താലയിലാണ് ഇരുവരെയും അടക്കം ചെയ്തത്. ഒരേ ചിതയില്‍ വെച്ചായിരുന്നു സംസ്‌കാരം. സുമേര്‍ ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം സോഹന്‍ ജയ്പൂരിലെ ഗ്രേഡ് 2 ടീച്ചര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു.
സുമേര്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്ബോഴാണ് ടെറസില്‍ നിന്ന് തെന്നി വീണതെന്ന് ഇയാളുടെ കുടുംബം പറഞ്ഞു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീഴ്ച്ചയില്‍ സുമേറിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. സോഹന്‍ വാട്ടര്‍ ടാങ്കിലേക്ക് തെന്നി വീണത് വ്യാഴാഴ്ച്ചയാണ്. തന്റെ സഹോദരന്റ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു മരണം. രണ്ടും മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് നടന്നത്.
അതേസമയം രണ്ടാമത്തെ മരണത്തില്‍ ആത്മഹത്യാ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ബാര്‍മറിലെ സിന്ധാരി പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ സുരേന്ദ്ര സിംഗ് പറഞ്ഞു. സോഹന്‍ സിംഗാണ് സഹോദരങ്ങളില്‍ മൂത്തയാള്‍.
ഇവരുടെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നു സോഹന്‍. പിന്നീട് ഇയാളെ ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇരുസഹോദരന്മാരും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ രാജസ്ഥാനിലുണ്ട്. സുമേര്‍ സൂറത്തില്‍ പോയത് തന്നെ സഹോദരന് പഠിക്കാന്‍ വേണ്ട പണം സമ്ബാദിക്കാനാണ്. സഹോദരന് അധ്യാപകന്റെ ജോലി ലഭിക്കണമെന്ന് സുമേര്‍ ആഗ്രഹിച്ചിരുന്നു.
കാമുകന്റെ മുന്നിലിട്ട് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; ഞെട്ടിപ്പിക്കുന്ന സംഭവം കാഞ്ചിപുരത്ത്
ചെന്നൈ: തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ബെംഗളുരു-പുതുച്ചേരി ഹൈവേയിലെ കാഞ്ചിപുരത്താണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി കാമുകനൊപ്പം സ്‌കൂള്‍ പരിസരത്ത് സംസാരിച്ചിരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. ഈ വേളയില്‍ അഞ്ച് പേര്‍ വന്ന് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കാമുകനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കത്തിമുനയില്‍ നിര്‍ത്തി വിദ്യാര്‍ഥിനിടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
വഴങ്ങിയില്ലെങ്കില്‍ കൊന്ന് കുഴിച്ചിടുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. അവശയായ വിദ്യാര്‍ഥിനിയും കാമുകനും ഏറെ നേരത്തിന് ശേഷമാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് യുവതി പോലീസിന് നല്‍കിയ ആദ്യമൊഴി.
സംഭവം നടന്നത് രാത്രിയാണ്. ഇവിടെ വേണ്ടത്ര വെളിച്ചവും ഇല്ലായിരുന്നു. അതേസമയം, അക്രമികള്‍ പരസ്പരം സംസാരിക്കുന്നത് യുവതിയും കാമുകനും കേട്ടിട്ടുണ്ട്. വിമല്‍ എന്നാണ് ഒരു അക്രമിയെ മറ്റൊരാള്‍ വിളിച്ചത്. ഈ പേര് വച്ച് പോലീസ് അന്വേഷണം നടത്തി. സമീപ സ്ഥലമായ വിപാടുവില്‍ ഈ പേരില്‍ ഒരാളുണ്ടെന്ന് വിവരം ലഭിച്ചു. ഇയാളുടെ വീട് പോലീസ് വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമലിനെ പോലീസ് സാഹസികമായി പിടികൂടി.
വിമലിനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചു. എല്ലാവരെ സംബന്ധിച്ചും വിമല്‍ പോലീസിനോട് പറഞ്ഞു. എന്താണ് നടന്നത് എന്നും വിശദീകരിച്ചു. വൈകാതെ മറ്റു നാല് പ്രതികളെയും പോലീസ് പിടികൂടി. മണികണ്ഠന്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വൈകാതെ കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. കാമുകനെയും പോലീസ് വിശദമായി ചോദ്യം ചെയ്തു.