മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ ആവര്‍ത്തിച്ച് കണ്ടിട്ടും മലയാളിക്ക് ആ ചിത്രം മടുക്കുന്നില്ല എന്നതുതന്നെ ജനപ്രീതിയുടെ വലിയ തെളിവ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് ഫാസില്‍ പറഞ്ഞ കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ശോഭന അവതരിപ്പിച്ച ഗംഗ ശങ്കരന്‍ തമ്പി എന്ന തന്‍റെ ശത്രുവിനെ വെട്ടിക്കൊല്ലുന്നതായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്. ശങ്കരന്‍ തമ്പിയുടെ ഡമ്മിയിലാണ് ഗംഗ വെട്ടുന്നത്. ഈ ആശയം ഫാസിലിനോട് പങ്കുവച്ചത് സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
“ഫാസില്‍ സാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴിന്‍റെ ക്ലൈമാക്സിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജക്ഷന്‍ കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു. ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്. നാഗവല്ലി ആവേശിക്കുന്ന ഗംഗയുടെ കഥാപാത്രം ആ ഡമ്മിയില്‍ വെട്ടട്ടെ എന്ന്. ആ നിര്‍ദേശം സ്വീകരിച്ച ആളാണ് ഫാസിലിനെപ്പോലെയുള്ള സംവിധായകന്‍. ഇപ്പോഴും അതിനെല്ലാം നമ്മള്‍ ഓപണ്‍ ആണ്. പക്ഷേ ഇവിടെ ഒരു എഡിറ്റ് ആരാണ് തീരുമാനിക്കുന്നത് എന്ന വലിയ സര്‍ഗാത്മകതയുടെ ഒരു വിഷയമായാണ് ഞങ്ങള്‍ കാണുന്നത്. അത് തീര്‍ച്ഛയായും ഞങ്ങളുടെ അവകാശമാണ്. അത് മറ്റാരെയെങ്കിലും കാണിക്കുമെങ്കില്‍ അത് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെ മാത്രമായിരിക്കുമെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ ഞങ്ങള്‍ വ്യക്തമാക്കുന്നു”, ഫാസില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഫെഫ്‍ക വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിലവിലെ ചില താരങ്ങളുടെ ഇടപെടല്‍ വിശദീകരിക്കവെയാണ് ഉണ്ണികൃഷ്ണന്‍ മണിച്ചിത്രത്താഴ് ഓര്‍മ്മ പങ്കുവച്ചത്. ഒരേ സമയം പല ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയും സിനിമയുടെ എഡിറ്റ് എപ്പപ്പോള്‍ കാണണമെന്ന് ആവശ്യപ്പെട്ടും പലരും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും തലവേദന സൃഷ്ടിക്കുകയാണെന്നും ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിജയ് സെറ്റാകില്ല, അജിത്താണെങ്കില്‍ തയ്യാര്‍! ദളപതിയുടെ നായികവാനില്ലെന്ന് തീര്‍ത്ത് പറഞ്ഞ ഐശ്വര്യ റായ്; കാരണമിത്!
ലോകസുന്ദരി എന്ന വിശേഷണം കേട്ടാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ പ്രേമികളുടെയും മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖം ഐശ്വര്യ റായിയുടെ ആയിരിക്കും.
സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐശ്വര്യയെ സിനിമ ലോകവും പ്രേക്ഷകരും എന്നും വിശേഷിപ്പിച്ചിട്ടുള്ളത്. 1994 ല്‍ ലോക സുന്ദരിപ്പട്ടം നേടിയ മൂന്ന് വര്‍ഷത്തിന് ശേഷമാണു ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.
അതിനു ശേഷമാണു ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. ഇരുവറിന് ശേഷം ശങ്കറിന്റെ ജീന്‍സ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മണിരത്‌നത്തിന്റെ ഗുരു തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളില്‍ നായികയായി ഐശ്വര്യ തമിഴിലെ മുന്‍നിര താരമായി മാറി. അതിനിടെ ബോളിവുഡിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ട് സൂപ്പര്‍ നായികയായി മാറുകയായിരുന്നു ഐശ്വര്യ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വലിയ ആരാധക വൃന്ദവും ഐശ്വര്യയ്ക്ക് ഉണ്ടായി.
ബോളിവുഡില്‍ തിരക്കായതോടെ പതിയെ തമിഴ് വിട്ട ഐശ്വര്യ 2010 ല്‍ രാവണന്‍, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ ചെറിയ ഇടവേള എടുക്കുകയും ഹിന്ദിയില്‍ മാത്രം സിനിമകളുമായി ഒതുങ്ങുകയുമായിരുന്നു. പിന്നീട് ഏകദേശം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചത്. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
വീണ്ടും ഐശ്വര്യയുടെ തമിഴ് ചിത്രം തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുമ്ബോള്‍ നടിയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളും തമിഴ് സിനിമ ലോകത്ത് ചര്‍ച്ചയായി മാറുകയാണ്. തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് നടന്‍ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ റായ് വിസമ്മതിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. വിജയ് നായകനായി 2002 ല്‍ പുറത്തിറങ്ങിയ തമിഴന്‍ എന്ന ചിത്രത്തിലേക്കാണ് ഐശ്വര്യ റായ്യെ അഭിനയിക്കാന്‍ വിളിച്ചത്.
എന്നാല്‍ ഐശ്വര്യ റായ് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക ചോപ്രയെ ചിത്രത്തില്‍ നായികയാക്കുകയായിരുന്നു. പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. എന്നാല്‍ ഐശ്വര്യ വിജയ്‌ക്കൊപ്പം അഭിനയിക്കാതിരുന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു, അതിന് ഐശ്വര്യ പറഞ്ഞ കാരണമായിരുന്നു ഹൈലൈറ്റ്. വിജയ്ക്ക് തന്നെക്കാള്‍ പ്രായം കുറവുള്ള പോലെ തോന്നുന്നു, അതുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചാല്‍ അത് സെറ്റാകില്ല എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
അതേസമയം തന്റെ ഒപ്പം ഹീറോയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് അജിത്ത് പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യ റായിയുടെ ഈ മറുപടി കേട്ട് തമിഴന്‍ സിനിമയുടെ നിര്‍മ്മാതാവ് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി എന്നുമാണ് വിവരം. എന്നാല്‍ ഐശ്വര്യ റായ് ഒഴിവായ റോളിലേക്ക് ലോക സുന്ദരി പട്ടം നേടിയ ആരെങ്കിലും തന്നെ വേണമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രിയങ്കയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.
2000 ല്‍ ലോകസുന്ദരി പട്ടം നേടിയതാണ് പ്രിയങ്ക. പ്രിയങ്ക എത്തിയതോടെ അണിയറപ്രവര്‍ത്തകരുടെയും വിജയുടെയും വാശി വിജയിച്ചു എന്നാണ് പറയപ്പെടുന്നത്. അതേസമയം തമിഴില്‍ നിന്ന് നേരെ ബോളിവുഡിലേക്ക് ആയിരുന്നു പ്രിയങ്കയുടെ പോക്ക്. ബോളിവുഡില്‍ നിരവധി ഹിറ്റുകളുടെ ഭാഗമായി തിളങ്ങിയ പ്രിയങ്ക ഇന്ന് ഹോളിവുഡില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി തിളങ്ങി നില്‍ക്കുകയാണ്.