ബംഗളൂരു : കർണാടകയിലെ സ്റ്റേറ്റ് ബോർഡ് സ്കൂളുകളില്‍ അഞ്ച്, എട്ട്, ഒമ്ബത്, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷഫലം തടഞ്ഞ് സുപ്രീംകോടതി. കർണാടക സർക്കാർ വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുകയാണെന്നും സ്കൂള്‍ മാനേജ്മെൻറിനെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രയാസത്തിലാക്കുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകളില്‍ 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ നടത്താൻ അനുമതി നല്‍കി കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് മാർച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതിയുടെ ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കി.
കർണാടക രജിസ്ട്രേഡ് അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍ മാനേജ്മെൻറ് അസോസിയേഷൻ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഇതു സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് കാണിച്ച് കർണാടക സർക്കാറിന് കോടതി നോട്ടീസും അയച്ചു. മാർച്ച് 22ന് കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധി വിദ്യാഭ്യാസ അവകാശ നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മൂല്യനിർണയം നിർത്തിവെക്കണമെന്നും ഫലം രക്ഷിതാക്കളെ അറിയിക്കരുതെന്നും പരീക്ഷഫലം ഭാവിയില്‍ ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
2022 ലാണ് 5, 8 ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ സർക്കാർ പ്രഖ്യാപിച്ചത്. 9, 11 ക്ലാസുകളിലേക്ക് കഴിഞ്ഞ സെപ്റ്റംബറിലും ബോർഡ് പരീക്ഷ പ്രഖ്യാപിച്ചു. സംസ്ഥാനെത്ത എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലടക്കം ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
5, 8, 9, 11 ക്ലാസുകളില്‍ ബോർഡ് പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവിനെതിരെ സ്വകാര്യ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെൻറ് സംഘടനയായ ആർ.യു.പി.എസ്.എ കർണാടക ഘടകം നല്‍കിയ ഹരജി കർണാടക ഹൈകോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്.
വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ് മാർച്ച് ആറിന് സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസ് കെ.സോമശേഖർ, രാജേഷ് റായ് കെ. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ബോർഡ് പരീക്ഷകളില്‍ അനുമതി നല്‍കി മാർച്ച് ഏഴിന് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ബോർഡ് പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറിെൻറ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഇതിനെതിരെ ആർ.യു.പി.എസ്.എ സുപ്രീംകോടതിയെ സമീപിച്ചു.
ഈ ഹരജി മാർച്ച് 12ന് പരിഗണിച്ച സുപ്രീംകോടതി, ബോർഡ് പരീക്ഷകള്‍ അനുവദിച്ച കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ താല്‍ക്കാലിക ഉത്തരവിന് സ്റ്റേ നല്‍കി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയും ബോർഡ് പരീക്ഷ പാസാകേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയ
ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിേൻറതായിരുന്നു ഉത്തരവ്. ഇത്തേുടർന്ന് 5,8,9,11 വിദ്യാർഥികള്‍ക്കുള്ള ബോർഡ് പരീക്ഷകള്‍ കർണാടക സർക്കാർ മാറ്റിവെച്ചിരുന്നു. മാർച്ച് 22ന് കർണാടക ഹൈകോടതി കർണാടക സർക്കാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതോടെ 5, 8, 9 ക്ലാസുകളിലെ ബോർഡ് പരീക്ഷ സംബന്ധിച്ച പരിഷ്‍കരിച്ച ഷെഡ്യൂള്‍ കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെൻറ് ബോർഡ് (കെ.എസ്.ഇ.എ.ബി) പുറത്തുവിടുകയും മാർച്ച് 25 മുതല്‍ പരീക്ഷ നടത്തുകയും ചെയ്തു.
പി.യു.സി ഒന്നാം വർഷക്കാർക്ക് മുഴുവൻ വിഷയങ്ങളിലും നേരത്തേ തന്നെ ബോർഡ് പരീക്ഷ പൂർത്തിയായിട്ടുണ്ട്. എന്നാല്‍, 5, 8, 9 ക്ലാസുകളിലെ രണ്ടു വിഷയങ്ങളുടെ പരീക്ഷ നടന്നതിന് പിന്നാലെയാണ് കോടതി ഇടപെടല്‍ വന്നത്. ഹൈകോടതിയില്‍നിന്ന് അനുകൂലവിധി വന്നതോടെ ബാക്കി നാലു വിഷയങ്ങളുടെ പരീക്ഷ മാർച്ച് 25, 26, 27, 28 തീയതികളിലായി നടത്താൻ കെ.എസ്.ഇ.എ.ബി സംസ്ഥാനത്തെ സ്കൂളുകളോട് നിർദേശിക്കുകയായിരുന്നു.