Home Featured സില്‍വര്‍ ലൈനില്‍ കല്ലിടാം; സര്‍വ്വേയില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി സുപ്രീംകോടതി;

സില്‍വര്‍ ലൈനില്‍ കല്ലിടാം; സര്‍വ്വേയില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി സുപ്രീംകോടതി;

കൊച്ചി: സില്‍വര്‍ലൈനില്‍ സര്‍വ്വേ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി.ഇതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ മറ്റ് ചില ചോദ്യങ്ങള്‍ ഹൈക്കോടതി ഉയര്‍ത്തുന്നു. ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് ശരിയല്ലെന്നാണ് ഹൈക്കോടതി നിലപാട്.

എല്ലാം നിയമപരമായി ചെയ്യണം. കെ റെയില്‍ പദ്ധതിക്ക് ഹൈക്കോടതി എതിരല്ലെന്നും വിശദീകരിച്ചു. സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശം വെല്ലുവളിയും.കെ റെയില്‍ എന്നെഴുതിയ കല്ലിടുന്നതിന് അനുമതിയില്ലെന്ന സൂചനയും ഹൈക്കോടതിയില്‍ നിന്ന് വരുന്നു.

മുന്‍കൂട്ടി അനുമതി ഇല്ലാതെ സ്വകാര്യ വ്യക്തികളുടെ വീട്ടില്‍ കയറി കല്ലിടരുതെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിയമപരമായി കല്ലിടണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കരുത്. കോടതിക്ക് രാഷ്ട്രീയമില്ല. നിയമം നടപ്പാക്കണമെന്ന് മാത്രമാണ് കോടതി നിര്‍ദ്ദേശിക്കുന്നതെന്നും ഹൈക്കോടതി പറയുന്നു. സര്‍വ്വേയക്ക് എതിരല്ലെന്ന് പറയുമ്ബോഴും ചില നിര്‍ദ്ദേശങ്ങള്‍ മുമ്ബോട്ട് വയ്ക്കുകയാണ് ഹൈക്കോടതി. ഇത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിയമ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനവും.

You may also like

error: Content is protected !!
Join Our WhatsApp Group