Home covid19 ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്

ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്

by admin

ബെംഗളൂര്‍: കണ്ടതു വിശ്വസിക്കാനാവാതെ കണ്ടക്റ്റര്‍മാര്‍ അത്ഭുതപ്പെട്ടു. എന്താണു പറയേണ്ടതെന്നറിയാതെ അവര്‍ വീര്‍പ്പ് മുട്ടി.

പേടിയും മൗനവും ഭേദിക്കാൻ അദ്ദാഹം തന്നെ മുൻകൈ എടുത്തു. ഞാൻ രജനീകാന്ത്. വര്‍ഷങ്ങള്‍ക്കു മുൻപ് ഞാനും ഇവിടെ കണ്ടക്റ്ററായിരുന്നു. ആളെ പരിചയപ്പെട്ടതോടെ അവിടം ഉത്സവപ്പറമ്ബാകുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്ബ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില്‍ ഇന്നലെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ (ബിഎംടിസി) ഡിപ്പോയിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഡിപ്പോയിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട താരം അവര്‍ക്കൊപ്പം ഒരുമിച്ച്‌ ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ബെംഗളൂരുവില്‍ ജനിച്ച രജനികാന്ത് സിനിമയില്‍ എത്തുന്നതിന് മുൻപ് ബസ് കണ്ടക്ടറായും അതിനും മുൻ‌പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്.കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടില്‍ നിന്നും പണം മോഷ്ടിച്ച്‌ സിനിമകള്‍ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശിവാജി കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസില്‍ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയില്‍ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കര്‍ണ്ണാടക ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി. കണ്ടക്ടറായി ജോലി ചെയ്യുമ്ബോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നു. വെള്ളിത്തിരയില്‍ മുഖം കാണിക്കുക എന്ന മോഹം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂര്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973-ല്‍ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്ബത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും(1978) തമിഴ് സിനിമയില്‍ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ (1977) ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസൻ നായകനായ ചിത്രങ്ങളില്‍ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.പിന്നീടാണ് സ്റ്റാറായും സൂപ്പര്‍ സ്റ്റാറായും മെഗാസ്റ്റാറായും രജനി വളര്‍ന്നത്. ബോളിവുഡില്‍ വരെ എത്തി നില്‍ക്കുന്ന ഇന്ത്യൻ അഭിനയ വിസ്മയങ്ങളിലൊരാളാണ് രജനീ കാന്ത്.

You may also like

error: Content is protected !!
Join Our WhatsApp Group