ബാംഗ്ലൂരില്‍ സൂര്യന് ചുറ്റും മഴവില്‍ നിറങ്ങളില്‍ പ്രകാശ വളയം കണ്ടത് പ്രദേശ വാസികളില്‍ പരിഭ്രാന്തി പരത്തി. ചിലരുടെ ശ്രദ്ധയില്‍ പെട്ട ഈ അത്ഭുതപ്രതിഭാസത്തിന്റെ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വെറും മിനിറ്റുകള്‍ മാത്രം നീണ്ട് നിന്ന ഈ വലയം സണ്‍ഹാലോ ആണന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് ഏതാനും മിനിറ്റിന് ശേഷം താനേ അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ന് ഏകദേശം രാവിലെ 11 മണിക്ക് ശേഷമാണ് ഇത്തരം ഒരു പ്രതിഭാസം കാണപ്പെട്ടത്.
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ്പരലുകളുമായി കൂടിച്ചേരുന്ന സൂര്യനില്‍ നിന്ന് ഉണ്ടാവുന്ന പ്രകാശം കാരണം സംഭവിക്കുന്ന ഒപ്റ്റിക്കല്‍ പ്രതിഭാസങ്ങളൊണ് സണ്‍ ഹാലോ എന്ന് പറയുന്നത്. ഇ മഴവില്‍ നിറത്തിലോ അല്ലെങ്കില്‍ വെള്ള നിറത്തിലോ കാണപ്പെടുന്നുണ്ട്. ഇതിന് പല രൂപങ്ങള്‍ ഉണ്ടാവും. സൂര്യനോ ചന്ദ്രനോ അടുത്തായി ഇവ കാണപ്പെടുന്നു. ഇതില്‍ പലതും സാധാരണമാണ്. എന്നാല്‍ മറ്റുള്ളവ അപൂര്‍വ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഹാലോസിന് കാരണമായ ഐസ്പരലുകള്‍ തണുത്ത കാലാവസ്ഥയില്‍ നിലത്തിനടുത്ത് പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്.
ഈ സമയത്ത് ഇവയെ ഡയമണ്ട് ഡസ്റ്റ് എന്നാണ് വിളിക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് ഇത്തരം പ്രതിഭാസത്തിന്റെ പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്. ഇത് സൂര്യന് ചുറ്റും മാത്രമല്ല ചന്ദ്രന് ചുറ്റും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഏതാനും നിമിഷങ്ങള്‍ മാത്രമേ നിലനില്‍ക്കൂ എന്നത് മാത്രമല്ല ഇത് കാണുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചകളായിരിക്കും സമ്മാനിക്കുക.
സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ഐസ്പരലുകള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുകോ അല്ലെങ്കില്‍ പ്രകാശത്തിലുണ്ടാവുന്ന മാറ്റത്തിന് അനുസരിച്ച് വിഭജിക്കപ്പെടുകയോ ചെയ്യാവുന്നതാണ്. ഇവ പ്രതലങ്ങള്‍ക്കിടയിലൂടെ കടന്ന് പ്രതിഫലിക്കപ്പെട്ട് പ്രത്യേത ദിശകളിലേക്ക് എത്തുകയാണ് ചെയ്യുന്നതാണ്. ഇതാണ് സണ്‍ഹാലോ എന്ന് അറിയപ്പെടുന്നത്. പണ്ട് കാലത്ത് കാലാവസ്ഥാ പ്രവചനത്തിന് പലപ്പോഴും ഇത്തരം ഹാലോകള്‍ ഒരു മാര്‍ഗ്ഗം കൂടിയായിരുന്നു. ഹാലോ നോക്കി മഴപെയ്യുന്നതിനുള്ള സാധ്യതയെ പറഞ്ഞിരുന്നു.
എപ്പോഴും കാണപ്പെടുന്ന സണ്‍ഹാലോ എന്ന് പറയുന്നത് 22ഡിഗ്രി ഹാലോ ആയിരിക്കും. ഇത് സൂര്യനായാലും ചന്ദ്രനായാലും 22 ഡിഗ്രിയില്‍ തന്നെയായിരിക്കും. എന്നാല്‍ മറ്റ് ഹാലോകള്‍ 46 ഡിഗ്രിയില്‍ ആണ് കാണപ്പെടുന്നത്. ഇവ പലപ്പോഴും പൂര്‍ണമായോ അല്ലെങ്കില്‍ അപൂര്‍ണമായോ കാണപ്പെടാവുന്നതാണ്. ഇത് കൂടാതെ ഇന്നത്തെ കാലത്ത് പലരും ക്രിത്രിമമായി വരെ ഹാലോകള്‍ പുനര്‍നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പാലക്കാട് ഇത്തരത്തില്‍ ഒരു സണ്‍ഹാലോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.