ബംഗളൂരുല്‍: എച്ച്.ഡി കുമാരസ്വാമി മാണ്ഡ്യയില്‍ മത്സരിക്കാന്‍ സാധ്യത. കുമാരസ്വാമി മത്സരിച്ചാല്‍ സുമലതയെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സുമലതയുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി. നിലവില്‍ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര എം.പിയാണ് സുമലത.
വജ്രവും സ്വര്‍ണവും 84 കിലോ;കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്ബ് സ്വത്ത് വിവരവുമായി ഖനി വ്യവസായിയുടെ ഭാര്യ
ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന വിവാദ ഖനി വ്യവസായി ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണ ഞെട്ടിക്കുന്ന സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത് വിട്ടു.
തന്റേയും ഭര്‍ത്താവിന്റേയും പേരിലുള്ള 250 കോടിയുടെ രൂപയുടെ ആസ്തി വിവരങ്ങളാണ് പുറത്ത് വിട്ടത്. 84 കിലോ വജ്രങ്ങള്‍ 437 കിലോ വെള്ളി, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ കണക്കുകളാണ് നാമ നിര്‍ദ്ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ചത്.
ബല്ലാരി സിറ്റിയില്‍ നിന്നാണ് കല്യാണ രാജ്യ പ്രഗതിപക്ഷ സ്ഥാനാര്‍ത്ഥിയായി ലക്ഷ്മിഅരുണ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ലക്ഷ്മി അരുണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 നു ബിജെപി വിട്ടാണ് ജനാര്‍ദ്ദന റെഡ്ഡി പ്രഗതി പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചത്. വടക്കന്‍ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലുള്ള ഗംഗാവതി മണ്ഡലത്തില്‍ നിന്നും ജനാര്‍ദ്ദന റെഡ്ഡിയും മത്സരിക്കുന്നുണ്ട്.
ലക്ഷ്മിഅരുണയുടെ പത്രിക പ്രാകരം കൂടുതല്‍ സ്വര്‍ണവും വജ്രവും ജനാര്‍ദ്ദന റെഡ്ഡിയുടെ പേരിലാണ്. 46 കിലോ വജ്രവും സ്വര്‍ണവും ജനാര്‍ദ്ദന റെഡ്ഡിയുടെ പേരിലുള്ളപ്പോള്‍ 38 കിലോയുടെ ആഭരണമാണ് ഭാര്യയുടേതായുള്ളത്.
ഇതുകൂടാതെ, ബിസിനസ് രംഗത്തും കാര്‍ഷിക മേഖലയിലും ദമ്ബതികള്‍ക്ക് നിക്ഷേപമുണ്ട്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍, മൈനിംഗ്, ഏവിയേഷന്‍, കെമിക്കല്‍ മേഖലകളിലായി ഒരു ഡസനോളം കമ്ബനികളിലായി 79 കോടിയുടെ നിക്ഷേപമാണ് ലക്ഷ്മിഅരുണയ്ക്കുള്ളത്. ജനാര്‍ദ്ദന റെഡ്ഡിക്ക് 21 കോടിയുടെ നിക്ഷേപവും. കര്‍ണാടകയിലും ആന്ധ്രപ്രദേശിലുമായി 93 കാര്‍ഷിക ഇടങ്ങളാണ് ലക്ഷ്മിഅരുണയ്ക്കുള്ളത്. എല്‍ഐസി പെന്ഷന്, പലിശ, വാടക, എന്നിവയാണ് തന്റെ വരുമാന സ്രോതസ്സായി ഇവര്‍ കാണിച്ചിരിക്കുന്നത്.