ബംഗളൂരു: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ചൈനീസ് വായ്പ ഏജന്റുമാര്‍ തന്റെ മകനെ നിരന്തരം ഭിഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി തേജസിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. മകന്റെ നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുത്തെന്നും പണം നല്‍കാമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായും തേജസ്വിന്റെ പിതാവ് ഗോപിനാഥ് നായര്‍ വ്യക്തമാക്കി.
‘മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മകനെ അവര്‍ ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്ക് ചില ചിത്രങ്ങള്‍ അവര്‍ അയച്ചു. പണം തിരികെ നല്‍കാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ചൊവ്വാഴ്ച വൈകീട്ട് 6.20 വരെ അവര്‍ അവനെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടമായി’- പിതാവ് പറഞ്ഞു.
ചൈനീസ് വായ്പ ആപ്പായ സ്ലൈസ് ആന്‍ഡ് കീസില്‍ നിന്നാണ് തേജസ് ലോണെടുത്തത്. എന്നാല്‍ ഈ തുക തിരിച്ചടയ്ക്കാന്‍ തേജസിന് സാധിച്ചിരുന്നില്ല. ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് തേജസ് ആത്മഹത്യ ചെയ്തത്. ‘അമ്മേ അച്ഛാ, മാപ്പ്. ഇതല്ലാതെ എനിക്ക് വേറെ വഴിയില്ല, എന്റെ പേരില്‍ എടുത്ത മറ്റ് വായ്പകളും എനിക്ക് തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടില്ല. എന്റെ തീരുമാനം ഇതാണ്’- തേജസ് ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ബംഗളൂരുവിലെ ജാലഹള്ളിയിലെ വീട്ടില്‍ തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീറ്റെ മീനാക്ഷി കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് തേജസ്. മൂന്ന് വായ്പ സൈറ്റുകളില്‍ നിന്നും തേജസ് വീട്ടുകാര്‍ അറിയാതെയാണ് വായ്പെയടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് വായ്പ ഏജന്റുമാര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്.
അതേസമയം, നിയമവിരുദ്ധമായി വായ്പ നല്കുന്ന 42 മൊബൈല്‍ ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യവുമായി ഉടന്‍ ഗൂഗിളിനെ സമീപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്തരം ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്താല്‍ വലിയ പലിശയാണ് തിരിച്ചടവിനൊപ്പം നല്‍കേണ്ടത്.
വായ്പ അടയ്ക്കാന്‍ വൈകുന്നവരുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ് ഭീഷണി. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്.
ബെംഗളൂരു: ബന്ധുവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗളൂരു: ബന്ധുവിനൊപ്പം ഒളിച്ചോടിപ്പോയതിന് ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര് ഗ്രാമത്തിലെ ഭാരതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്റെ അടുത്തേക്ക് മടങ്ങാൻ ഭാരതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം.
തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകുന്നേരമാണ് ഭാരതിയെ വാടകവീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ചു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ചാണ് ഹരീഷ് ഈ ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതി തന്റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന് ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമൻജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഗംഗാധറും ഭാരതിയുടെ മരണവിവരം അറിഞ്ഞ് ഉടൻ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍, സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു.തൊട്ടുപിന്നാലെ പോലീസ് എത്തി ഗംഗാധറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഭാരതിയുടെ ഭര്‍ത്താവാണ് ന് ഉത്തരവാദിയെന്ന് താൻ സംശയിക്കുന്നതായി ഗംഗാധര്‍ പൊലീസിനെ അറിയിച്ചു.തുടര്‍ന്നാണ് ഹരീഷിനെ പിടികൂടിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായെന്നും അകന്ന ബന്ധുവായ ഗംഗാധറുമായി ഭാരതി അടുപ്പത്തിലായിരുന്നുവെന്നും ഹരീഷ് പറഞ്ഞു. ഹരീഷ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. അടുത്തിടെ തന്റെ ജ്യേഷ്ഠനെ കാണാൻ പോയപ്പോള്‍, ഭാരതി ഗംഗാധറിനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഭാരതിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഹരീഷ് ശ്രമിച്ചെങ്കിലും ഗംഗാധറിനൊപ്പം താമസിക്കാനാണ് തനിക്കിഷ്ടമെന്ന് യുവതി പറഞ്ഞു. നിരാശനായ ഹരീഷ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭാരതിയും ഗംഗാധറും 12 ദിവസം മുന്‍പാണ് വീട് വാടകക്ക് എടുത്തിരുന്നതെന്ന് വീട്ടുടമ രാമഞ്ജിനപ്പ പറഞ്ഞു. ഭാരതി തന്റെ ഭര്‍ത്താവായി പരിചയപ്പെടുത്തിയത് ഗംഗാധറിനെയാണെന്നും അപൂര്‍വമായി മാത്രമേ ഇരുവരും വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.