ബംഗളൂരു: മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതായത് കര്‍ണാടകയില്‍ ഈ വര്‍ഷത്തെ പഞ്ചസാര ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. 20 ശതമാനത്തോളം ഉല്‍പാദനം കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കരിമ്ബ് കൃഷിയില്‍ മൂന്നാമതാണ് കര്‍ണാടക.
ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 2022-23ല്‍ 32.8 ദശലക്ഷം ടണ്ണില്‍ നിന്ന് 2023-24ല്‍ 31.7 ദശലക്ഷം ടണ്ണില്‍ താഴെയായിരിക്കുമെന്നാണ് ഇന്ത്യൻ ഷുഗര്‍ മില്‍സ് അസോസിയേഷൻ (ഐ.എസ്.എം.എ) ചൂണ്ടിക്കാട്ടുന്നത്. 2022-23ല്‍, രാജ്യം 6.1 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. 2022-23ല്‍ കര്‍ണാടകയുടെ ഉല്‍പാദനം 5.6 ദശലക്ഷം ടണ്ണില്‍ നിന്ന് 5.7 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. 2022-23ല്‍ മഹാരാഷ്ട്ര 12.2 ദശലക്ഷം ടണ്ണില്‍ നിന്ന് 10.5 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തി.
കര്‍ണാടകയിലെ കരിമ്ബ് കൃഷി ചെയ്യുന്ന ജില്ലകളില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായപ്പോള്‍ അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 71 ശതമാനം കുറവാണുണ്ടായത്. 2023-24 ന്റെ ആദ്യ പകുതി വരെ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും.