അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.നീതിയുടെ ഉറച്ച ശബ്ദമായിരുന്നു വി എസ് അച്യുതാനന്ദന്‍ എന്ന് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്തും പൊതുജീവിതത്തിലും ഭരണത്തിലും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയ ആളായിരുന്നു വിഎസെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’
ശ്രീ വി എസ് അച്യുതാനന്ദന്‍ (1923-2025) തന്റെ നീണ്ട പൊതുജീവിതത്തില്‍ ഉടനീളം നീതിക്കും പൊതുനന്മയ്ക്കും വേണ്ടി ഉറച്ച ശബ്ദമുയർത്തിയ നേതാവായിരുന്നു. താഴെത്തട്ടിലെ പോരാട്ടങ്ങളിലും മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നപ്പോഴും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. വി എസിന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അനുശോചനം. നല്ല ജീവിതം നയിച്ച നേതാവിന് സല്യൂട്ട്’- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
വൈകുന്നേരം മൂന്നരയോടെയാണ് വി എസ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.