ബെംഗളൂരു നഗരമധ്യത്തിലെ തിരക്കേറിയ ജെസി റോഡിന്റെ 8 അടി താഴ്ചയിൽ കുഴി രൂപപ്പെട്ടത് വാഹനയാത്രക്കാരെ ഭീതിയി ലാഴ്ത്തി. ബെംഗളൂരു ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് റോഡിനു നടുവിൽ കുഴി രൂപപ്പെടാൻ കാരണമായത്.ഇന്നലെ രാവിലെയാണ് രവിന്ദ്ര കലാക്ഷേത്രയ്ക്ക് സമീപം ടാർ പൊളിഞ്ഞ് കുഴി ദൃശ്യമായത്. ഇതോടെ ട്രാഫിക് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഇതുവഴിയുള്ള ഗതാഗതം നിയന്ദ്രിച്ചു.
ബിബിഎംപി ചീഫ് എൻജിനീയർ രാജീവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി നടത്തിയ പരിശോധനയിൽ സമീപ ജലഅതോറിറ്റിയുടെ പൈപ്പിൽ ചോർച്ച കണ്ടെത്തി. ഇതിൽ നിന്നുള്ള ജലം ഒഴുകിയതാകാം പ്രശ്നത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.കുഴി ഇന്ന് തന്നെ നികത്തി റോഡ് പൂർവസ്ഥിതിയാക്കുമെന്ന് രാജീവ് പറഞ്ഞു.