ബംഗളൂരു: സബർബൻ തീവണ്ടിപ്പാതക്കായി 32,572 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് കർണാടക റെയില്‍വേ അടിസ്ഥാന സൗകര്യ വികസന കമ്ബനിയോട് (കെ റൈഡ്) ദേശീയ ഹരിത ട്രൈബ്യൂണല്‍ (എൻ.ജി.ടി) വിശദീകരണം തേടി.
എൻ.ജി.ടി പ്രിൻസിപ്പല്‍ ബെഞ്ച് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സ്വമേധയാ കേസെടുത്താണ് വിശദീകരണം തേടിയത്. വനം വകുപ്പ്, ബി.ബി.എം.പി, ബംഗളൂരു നഗര ജില്ല ഡെപ്യൂട്ടി കമീഷണർ എന്നിവർ സെപ്റ്റംബർ 11ന് മുമ്ബ് വിശദീകരണം നല്‍കണം. നഗര ആവാസ വ്യവസ്ഥ തകിടം മറിക്കുന്ന രീതിയില്‍ മരങ്ങള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച് വിശദമായ പഠനമുള്‍പ്പെടെ നടത്തുന്നതില്‍ കെ റൈഡ് വീഴ്ച വരുത്തിയതായും ഉത്തരവില്‍ പറയുന്നു.