ബംഗളൂരു: സബർബൻ റെയിൽ പദ്ധതിയുടെ രണ്ടാമത്തെ ഇടനാഴിയായ ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിനു സംസ്ഥാന സർക്കാർ 859 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു.ഇടനാഴിയുടെ നിർമാണം 27 മാ സത്തിനകം പൂർത്തിയാക്കാനാണു ഉദ്ദേശിക്കുന്നതെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി.സോമണ്ണ നിയമസഭയിൽ അറിയിച്ചു.
ഹൊസൂർ, കോലാർ, രാമനഗര, മൈസൂരു, നെലമംഗല, ചിബെല്ലാപുര തുടങ്ങി സമീപ ജില്ലകളെ ബെംഗളൂരുവുമായി കൂട്ടിയിണക്കുന്ന 4 ഇടനാഴികളും 57 സ്റ്റേഷനുകളുമുള്ള 148.17 കിലോമീറ്റർ സബർബൻ പദ്ധതിയുടെ നിർമാണ ചെലവ് 15267 കോടി രൂപയാണ്.
കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ- ദേവനഹള്ളി (41.40 കിലോമീറ്റർ), ബയ്യപ്പനഹള്ളി- ചിക്കബാനവാര (25,01 കിലോമീറ്റർ), കെങ്കേരി കന്റോൺമെന്റ് – വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലി (ഇലക്ട്രോണിക് സിറ്റി)- രാജന കുണ്ഡെ (46.24 കിലോമീറ്റർ) എന്നിങ്ങനെ 4 ഇടനാഴികളായാണ് നിർമാണം.
ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷയൊരുക്കി പൊലീസ്
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി കസ്റ്റഡിയിലെടുത്തത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.
സമരക്കാര്‍ പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലത്തിനായി നിയോഗിക്കും.ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.