Home Featured വൈദ്യുതിയില്ല ഹോസ്റ്റലില്‍ വെള്ളമില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

വൈദ്യുതിയില്ല ഹോസ്റ്റലില്‍ വെള്ളമില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

by admin

ബംഗളൂരു: ഹോസ്റ്റലില്‍ വെള്ളമില്ലാത്തതില്‍ പ്രതിഷേധവുമായി ബാംഗ്ലൂർ യൂനിവേഴ്സിറ്റിയുടെ ജ്ഞാനഭാരതി കാമ്ബസിലെ വിദ്യാർഥിനികള്‍. കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് കാമ്ബസിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതാണ് വെള്ളം ടാങ്കിലേക്കെത്തിക്കുന്നതിന് തടസ്സമായതെന്ന് അധികൃതർ പറഞ്ഞു.

എന്നാല്‍ ഉയർന്ന സംഭരണശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി കോളജ് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്നും ചെറിയ ടാങ്ക് ആയതാണ് വെള്ളം പെട്ടെന്ന് തീർന്നുപോയതെന്നും വിദ്യാർഥിനികള്‍ പറയുന്നു. സംഭവത്തെത്തുടർന്ന് യൂനിവേഴ്സിറ്റി അധികൃതർ ഹോസ്റ്റല്‍ സന്ദർശിച്ച്‌ ടാങ്കറുകളില്‍ വെള്ളമെത്തിച്ചു നല്‍കി. ശാശ്വത പരിഹാരമുണ്ടാക്കാമെന്നും കോളജ് അധികൃതർ വിദ്യാർഥികള്‍ക്ക് ഉറപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group