
ബെംഗളുരു : ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസിനെത്തു ന്ന വിദ്യാർഥികൾ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാ ജരാക്കാൻ സ്കൂൾ, കോളജ് മാ നേജ്മെന്റുകളുടെ നിർദേശം. അവധിക്കാലത്ത് വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പവും അല്ലാ തെയും രാജ്യത്തിന്റെ വിവിധയിട ങ്ങളിൽ വിനോദയാത്ര നടത്താൻ സാധ്യതയുള്ളതിനാൽ, നിലവി ലെ ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്താണ് തീരുമാന മെന്നുമാണ് വിശദീകരണം. വി ദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളാകുന്നതിനു തടയിടാൻ കൂടിയാണിത് 3 മുതൽ മിക്കയിടങ്ങളിലും ക്ലാസുകൾ തുടങ്ങും ന്നത്. ഇതിനു മുന്നോടിയായി 2 ദിവസം മുൻപേ ആർടിപിസിആർ പരിശോധന നടത്തേണ്ടതുണ്ട് മിക്ക സ്ഥാപനങ്ങളും സർക്കു ലർ പുറത്തിറക്കിയിട്ടുണ്ട്.
ബെംഗളൂരുവിലെ പൊതുഗതാ ഗത സംവിധാനങ്ങളിലും ഓട്ടോ, ടാക്സികളിലും യാത്ര ചെയ്യുന്നവർക്ക് 2 വാക്സിനുകൾ നിർബ ന്ധമാക്കാൻ ബിബിഎംപി നീക്കം നടത്തുന്നുണ്ട്. ഈ ചട്ടം മും ബൈയിൽ നടപ്പിലാക്കി കഴിഞ്ഞ തായി ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡോ.തിലോക് ചന്ദ്ര പറഞ്ഞു.
