ബെംഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം.ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കുട്ടികളെ കാംപ്ലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് എംഎല്‍എ ജെ.എൻ. ഗണേഷ് ഹെല്‍ത്ത് സെന്ററിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. വിദ്യാർഥികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സ്കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
ഹോട്ടല്‍ മുറിയില്‍ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; നടന്നത് ലഹരി പാര്‍ട്ടി തന്നെ!
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത് വന്നു.ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊ ക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ഹോട്ടലില്‍ ലഹരി പാർട്ടി തന്നെയാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയാണ്.കൊച്ചി മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാർട്ടി നടന്നത്. ഗുണ്ടാനേതാവായ ഓംപ്രകാശും ഇയാളുടെ സുഹൃത്തായ ഷിഹാസും പിടിയിലായിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ്റെയും ശ്രീനാഥ് ഭാസിയുടെയും പേരും ഉയർന്നു വന്നതോടെയാണ് കേസ് വിവാദമാകുന്നത്.
സംഭവദിവസം തന്നെ അന്വേഷണ സംഘം ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഈ സാമ്ബിളുകളുടെ ഫോറൻസിക് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.കേസില്‍ കൂടുതല്‍ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്. നേരത്തെ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു.
ബിനു ജോസഫുമായി സാമ്ബത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. ബിനു ജോസഫാണ് താരങ്ങളെ ഓംപ്രകാശിന് പരിചയപ്പെടുത്തിയത്. കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലില്‍ ഓംപ്രകാശുണ്ടായിരുന്ന മുറിയില്‍ താരങ്ങളെ കൂടാതെ ഇരുപത് പേർ വേറെയുമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്. കൊച്ചി ബോള്‍ഗാട്ടിയില്‍ അലൻ വാക്കറുടെ ഡിജെ ഷോയില്‍ പങ്കെടുക്കാൻ എന്ന പേരില്‍ സെവൻ സ്റ്റാർ ഹോട്ടലില്‍ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ചെയ്തിരുന്നത്.