ബംഗളൂരു: റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന റെയിലില്‍നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ബസവനഗർ സ്വദേശി 14 വയസ്സുകാരനായ കമല്‍ രാജാണ് മരിച്ചത്.കലബുറഗി സിറ്റിയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കമല്‍രാജ് ഡിവൈഡറില്‍ സ്ഥാപിച്ച റെയിലില്‍ സ്പർശിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തെ വൈദ്യുതി ലൈനില്‍നിന്നുള്ള വയർ റെയിലില്‍ തട്ടിയതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. അപകടം കണ്ട ഒപ്പമുള്ള കുട്ടികള്‍ തിരിഞ്ഞോടി. കമല്‍രാജിന്റെ മാതാവിന്റെ പരാതിയില്‍ കലബുറഗി സിറ്റി കോർപറേഷൻ അധികൃതർക്കെതിരെ അശോക് നഗർ പൊലീസ് കേസെടുത്തു.