ബെംഗളൂരു : തകർന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണവുമായി വിദ്യാർഥികൾ. ടി.സി. പാളയ മെയിൻ റോഡ് മുതൽ സെയ്ന്റ് ആന്റണീസ് ചർച്ച് വരെയുള്ള റോഡും നടപ്പാതയും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോൺ ബോസ്കോ കോളേജ് എം.എസ്.ഡബ്ല്യു. വിദ്യാർഥികളാണ് രംഗത്തെത്തിയത്. പ്ലക്കാർഡുമേന്തി റോഡിലിറങ്ങിനിന്നായിരുന്നു പ്രചാരണം.
ബി.ബി.എം.പി.ക്ക് പരാതിയും സമർപ്പിച്ചു. സോഷ്യൽ വർക്‌സ് വിഭാഗം ഹെഡ് എഫ്. എൽ. റോസ്മേരി, അധ്യാപകരായ അർച്ചന സുകുമാരൻ, സൗരഭ് കമൽ എന്നിവർ നേതൃത്വം നൽകി. അക്ഷയ് കുമാർ, അഷ്‌ജാൻ സണ്ണി, എബി എസ്. വർഗീസ്, കാവ്യശ്രീ വേണുഗോപാൽ, നിംബേവ ക്ഷേത്രി, എം. ശ്രീധര, ഡി. അനിൽ, രാജേഷ്, യശ്വന്ത്, അനിൽ കുമാർ, ഭരത്, ഗണേഷ്, രാമു എന്നിവർ പങ്കെടുത്തു.
നിര്‍ത്താതെ ചുമ; CT സ്കാൻ റിസള്‍ട്ട് കണ്ടുഞെട്ടി ഡോക്ടര്‍മാര്‍; ശ്വാസകോശത്തില്‍ 21 വര്‍ഷത്തോളം തറച്ചിരുന്ന ‘അടപ്പ്’ പുറത്തെടുത്തു
ശ്വാസകോശത്തില്‍ കയറിയ പേനയുടെ ‘അടപ്പ്’ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. 21 വർഷം മുൻപ് ശരീരത്തിനുള്ളില്‍ കയറിയ വസ്തുവാണ് ഒടുവില്‍ നീക്കം ചെയ്തത്.26-കാരനായ യുവാവാണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നിർത്താതെയുള്ള ചുമ, അകാരണമായി ഭാരം കുറയല്‍ എന്നീ അവസ്ഥകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി അയാള്‍ കടന്നുപോയിരുന്നത്. നിരവധി ഡോക്ടർമാരെ കണ്ടുചികിത്സ തേടിയെങ്കിലും പരിഹാരമുണ്ടായില്ല. കരിംനഗർ സ്വദേശിയായ 26കാരൻ ഒടുവില്‍ ഹൈദരാബാദിലുള്ള ആശുപത്രിയിലെത്തി. കിംസിലെ പള്‍മണോളജിസ്റ്റായ ഡോ. ശുഭകർ നാദെല്ല സിടി സ്കാൻ ചെയ്യാൻ നിർദേശിച്ചു.
ശ്വാസകോശത്തില്‍ മുഴപോലെ എന്തോ ഒന്ന് ഇരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. നിർത്താതെയുള്ള ചുമ കാരണം രൂപപ്പെട്ട എന്തെങ്കിലുമാണെന്നാണ് ആദ്യം ഡോക്ടർ കരുതിയത്. മുഴ നീക്കം ചെയ്യാൻ വിദഗ്ധ സംഘം തീരുമാനിക്കുകയും ചെയ്തു. ഇതിനായി ശസ്ത്രക്രിയ തുടങ്ങി പകുതിയായപ്പോള്‍ ശ്വാസകോശത്തിലുള്ളത് മുഴയല്ലെന്നും പേനയുടെ അടപ്പ് തറച്ചിരിക്കുകയാണെന്നും തിരിച്ചറിയുകയായിരുന്നു.
കുഞ്ഞായിരുന്നപ്പോള്‍ എന്തെങ്കിലും അബദ്ധത്തില്‍ വിഴുങ്ങിയിരുന്നോയെന്ന് രോഗിയുടെ സഹോദരനോട് ഡോക്ടർ ആരാഞ്ഞു. അഞ്ച് വയസുള്ളപ്പോള്‍ പേനയുടെ അടപ്പ് വിഴുങ്ങിയ സംഭവം സഹോദരൻ ഓർത്തെടുത്തു. അന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പമൊന്നുമില്ലെന്നും ശരീരത്തിനകത്ത് പ്രത്യേകിച്ച് ഒന്നും കാണുന്നില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. മലവിസർജ്ജനത്തിലൂടെ അടപ്പ് പുറത്ത് പോയിരിക്കാമെന്ന് വീട്ടുകാരും കരുതി.മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 21 വർഷം പഴക്കമുള്ള അടപ്പ് ഡോക്ടർ പുറത്തെടുത്തു. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.