Home Featured കൂട്ടുകാരെ പറ്റിക്കാനായി ഏപ്രില്‍ ഫൂളിന് ആത്മഹത്യ ശ്രമം; സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തില്‍ കുരുങ്ങി 18കാരന്‍ മരിച്ചു

കൂട്ടുകാരെ പറ്റിക്കാനായി ഏപ്രില്‍ ഫൂളിന് ആത്മഹത്യ ശ്രമം; സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തില്‍ കുരുങ്ങി 18കാരന്‍ മരിച്ചു

by admin

ഇന്‍ഡോര്‍: കൂട്ടുകാരെ പറ്റിക്കാനായി ഏപ്രില്‍ ഫൂളിന് ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച് താന്‍ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരന്‍. എന്നാല്‍ സ്റ്റൂള്‍ തെന്നിമാറി കയര്‍ കഴുത്തില്‍ മുറുകയായിരുന്നു.

സ്റ്റൂളില്‍ കയറി നിന്നാണ് വിദ്യാര്‍ഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയര്‍ കഴുത്തിലിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തി കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ സുഹൃത്തുക്കളെത്തി അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അഭിഷേകിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

You may also like

error: Content is protected !!
Join Our WhatsApp Group