നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനില്‍ വോർക്കറാണ് ആത്മഹത്യ ചെയ്തത്.ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.നീറ്റ് പരീക്ഷയില്‍ 99.99 മാർക്ക് നേടിയ അനുരാഗിന് 1475-ാം റാങ്ക് ആയിരുന്നു. എംബിബിസ് പഠനത്തിനായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് തിരിക്കാനിരിക്കെയാണ് അനുരാഗിന്റെ മരണം. യാത്രക്കായി കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനിടെയാണ് അനുരാഗിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധത്തിന് വഴങ്ങിയാണ് അനുരാഗ് നീറ്റ് പരീക്ഷയെഴുതിയത് എന്നാണ് പുറത്തുവരുന്ന സൂചന. ഇതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.