ബെംഗളൂരു: അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതിനാണ് വിദ്യാർത്ഥിനി അധ്യാപികയെ അടിച്ചത്.വിജയനഗര-രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.ക്ലാസ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനായിരുന്നു അധ്യാപിക ഫോണ്‍ പിടിച്ചെടുത്തത്. ഫോണിന്റെ വിലയായ 12,000 രൂപ ആവശ്യപ്പെട്ടായിരുന്നു അടിച്ചത്.
പതിനഞ്ചുകാരനെ കൊന്നതില്‍ സഹ വിദ്യാര്‍ത്ഥികളുടെ പങ്ക് ഗുരുതരമെന്ന് ഹൈക്കോടതി; ഷഹബാസ് വധക്കേസില്‍ പിതാവിനെ കേസില്‍ കക്ഷിചേര്‍ത്തു
താമരശേരിയില്‍ സഹവിദ്യാർത്ഥികളുടെ ആക്രണത്തില്‍ പതിനഞ്ചുകാരൻ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗൗരവമെന്ന് കോടതി നിരീക്ഷിച്ചു.പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസില്‍ കക്ഷിചേരാനുള്ള ഷഹബാസിന്റെ പിതാവിൻ്റെ അപേക്ഷ അനുവദിക്കുകയും ചെയ്തു.പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഈമാസം 25ന് പരിഗണിക്കാനായി മാറ്റി.
കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജൂവനൈല്‍ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയിരുന്നു.എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ്. ഇവിടുത്തെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം.
സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിറ്റേന്ന് ഷഹബാസ് മരിച്ചു.