Home Featured സൈബര്‍ തട്ടിപ്പിനിരയായി;മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

സൈബര്‍ തട്ടിപ്പിനിരയായി;മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

by admin

ബംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്‍സി വിദ്യാർഥിനിയായ കെ.ജി.എഫ് സ്വദേശിനി പവന (20) ആണ് മരിച്ചത്.

സാധാരണ കുടുംബത്തില്‍നിന്നുള്ള അംഗമാണ് മരിച്ച പവന. പിതാവ് ബസ് കണ്ടക്ടറാണ്. സൈബർ തട്ടിപ്പില്‍ പണം നഷ്ടമായതാണ് പെണ്‍കുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഏതു സംഘമാണ് പെണ്‍കുട്ടിയെ തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങള്‍ കണ്ടെത്താനും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി പവനയുടെ കൂടെ ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടി റൂമിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തന്റെ സുഹൃത്തുക്കളില്‍നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും അത് മാതാപിതാക്കള്‍ തിരിച്ചുനല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group