Home കേരളം കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; അയോന മടങ്ങിയത് നാലുപേര്‍ക്ക് പുതുജീവൻ നല്‍കി

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; അയോന മടങ്ങിയത് നാലുപേര്‍ക്ക് പുതുജീവൻ നല്‍കി

by admin

കണ്ണൂർ : പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സനാണ് (17)മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അയോന. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് വിവരം. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥിനി താഴേയ്ക്ക് ചാടിയത്.

പ്ളസ് ടു സയൻസ് സ്‌ട്രീം വിദ്യാർത്ഥിനിയാണ്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു സംഭവം. കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നതായി വിവരമുണ്ട്. അയോനയുടെ അമ്മ വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താലടക്കം വിദ്യാർത്ഥിനി വിഷാദത്തിലായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ളാസ് മുറിയില്‍ നിന്നിറങ്ങിയതിനുശേഷം കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group