Home Featured ബംഗളൂരു: ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമ; കെആർ പുരത്ത് കടം വീട്ടാനാവാതെ വിദ്യാർത്ഥി ജീവനൊടുക്കി

ബംഗളൂരു: ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമ; കെആർ പുരത്ത് കടം വീട്ടാനാവാതെ വിദ്യാർത്ഥി ജീവനൊടുക്കി

by admin

ബംഗളൂരു: ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമയായ 20 കാരനായ കോളേജ് വിദ്യാർത്ഥി കടം വീട്ടാനാവാതെ qജീവനൊടുക്കി.കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് സംഭവം. സ്വകാര്യ കോളജില്‍ ബിഎസ്‌സി രണ്ടാം വർഷ വിദ്യാർഥി പ്രവീണ്‍ (20) ആണ് ആത്മഹത്യ ചെയ്തത്. നവംബർ 23-ന് കെആർ പുരത്തെ പ്രവീണിൻ്റെ വസതിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമയായ ഇയാള്‍ സുഹൃത്തുക്കളടക്കം നിരവധി പേരില്‍ നിന്നായി പണം കടംവാങ്ങിയിരുന്നു. ഡിസംബർ രണ്ടിന് പണം തിരികെ നല്‍കണമെന്ന സുഹൃത്തുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു വർഷമായി പ്രവീണ്‍ ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ആപ്പുകള്‍ വഴി ക്രിക്കറ്റിനും മറ്റ് കായിക ഇനങ്ങളിലും ഇയാള്‍ വാതുവെപ്പ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ചൂതാട്ട ആസക്തിക്ക് പണം കണ്ടെത്തുന്നതിനായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയിരുന്നു. കടം വർധിച്ചപ്പോള്‍ പണം തിരിച്ചടയ്ക്കാൻ സുഹൃത്തുക്കള്‍ നിർബന്ധിക്കാറുണ്ടായിരുന്നു. കടം വീട്ടാനാവാതെ നവംബർ 23നാണ് പ്രവീണ്‍ ജീവിതം അവസാനിപ്പിച്ചത്. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പ്രവീണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട മാതാപിതാക്കളാണ് പോലീസില്‍ വിവരമറിയിച്ചത്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, ഡിസംബർ 2 ന്, യുവാവിൻ്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, BNS സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്തു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ പീഡിപ്പിക്കുന്നതിനാലാണ് പ്രവീണ്‍ ജീവനൊടുക്കിയതെന്ന് പിതാവ് ആരോപിച്ചു. അന്വേഷണത്തിനിടെ പ്രവീണിൻ്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. ഫോണ്‍ പിടിച്ചെടുത്ത പോലീസ് മരിച്ചയാളുടെ ചൂതാട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകള്‍ വിശകലനം ചെയ്തുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group