ചെന്നൈ : വനിതാ ബൈക്ക് ഡ്രൈവറെ പീഡിപ്പിച്ച കോളേജ് വിദ്യാർഥിയെ അറസ്റ്റുചെയ്തു. റോയപ്പേട്ടയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന അമിഞ്ചിക്കരയിലെ ഇമ്രാൻ (19) ആണ് അറസ്റ്റിലായത്.ഇമ്രാൻ കോയമ്പേടിൽനിന്ന് അരുമ്പാക്കത്തേക്ക് പോകാനാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തിരുന്നത്.
ഇമ്രാൻ ബൈക്കിൽ കയറിയയുടനെ വനിതാ ഡ്രൈവറോട് അശ്ലീലമായി സംസാരിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ വനിതാ ബൈക്ക് ടാക്സസി ഡ്രൈവർ അരുംമ്പാക്കം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാനെ അമിഞ്ചിക്കരയിൽ വെച്ച് അറസ്റ്റ് ചെയ്‌തു. ഇയാളെ റിമാൻഡ് ചെയ്‌തു
ഇവിടെ സ്ത്രീകള്‍ സുരക്ഷിതര്‍”: ദുബൈയില്‍ പുലര്‍ച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
പുലർച്ചെ 2.37ന് ദുബൈയിലെ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവതി തൃഷ രാജ്.യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാണ്. ദുബൈയിലെ സുരക്ഷിതമായ അന്തരീക്ഷത്തെ പ്രകീർത്തിച്ച് യുവതി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 8 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. വീഡിയോ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് തിരികൊളുത്തി.”സുഹൃത്തുക്കളേ, ഇപ്പോള്‍ പുലർച്ചെ 2.37, ഞാൻ ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നു. ലോകത്ത് ഇത് സാധ്യമാകുന്ന ഒരേയൊരു സ്ഥലം ദുബൈയാണ്. പെണ്‍കുട്ടികള്‍ ഇവിടെ സുരക്ഷിതരാണ്,” വീഡിയോയില്‍ തൃഷ പറയുന്നു.
“ഇന്ത്യയിലായിരുന്ന സമയത്ത്, പ്രത്യേകിച്ച് രാത്രി പുറത്തിറങ്ങുമ്ബോള്‍ എപ്പോഴും നിയന്ത്രണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. സുരക്ഷയ്ക്കായി സഹോദരനോ ആണ്‍ സുഹൃത്തുക്കളോ വേണമായിരുന്നു. പക്ഷേ, ദുബൈയില്‍ കാര്യങ്ങള്‍ തീർത്തും വ്യത്യസ്തമാണ്. പുലർച്ചെ 2.37ന് ഞാൻ ഒറ്റയ്ക്ക് നടക്കുന്നു. എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നുന്നു,” യുവതി പറഞ്ഞു.പെണ്‍കുട്ടികളേ, ഭയമില്ലാതെ രാത്രി ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍, ദുബൈയാണ് അതിനുള്ള ഉത്തരം,” തൃഷ കൂട്ടിച്ചേർത്തു.
 
