Home Featured ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

by admin

ഡല്‍ഹിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനം. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്ബത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി.

ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്ബത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തില്‍ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങളില്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ ജുറും ഭൂകമ്ബ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. അന്നും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടിരുന്നു.

സ്പോട്ടിഫൈയില്‍ നിന്നും പല ബോളിവുഡ് ഗാനങ്ങളും അപ്രത്യക്ഷമായി

മുംബൈ: സീ മ്യൂസിക് കമ്പനിയുടെ ലൈസൻസിംഗ് കരാർ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ സ്പോട്ടിഫൈ. ബോളിവുഡ് സംഗീത പ്രേമികള്‍ക്കിടയില്‍ ഇത് വലിയ അതൃപ്തിയുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ദീര്‍ഘകാല സ്പോട്ടിഫൈ സബ്സ്ക്രിപ്ഷന്‍ എടുത്തവരെയാണ് പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക. 

ബിൽബോർഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച്  സ്പോട്ടിഫൈയും, സീ മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവര്‍ക്ക് ഗാനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഈ ചർച്ചകളിലുടനീളം ഇരുവിഭാഗവും രണ്ട് കൂട്ടര്‍ക്കും അനുകൂലമായ ഒരു കാരാര്‍ എന്ന വഴിക്ക് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയത്തില്‍ എത്തിയില്ല. ചര്‍ച്ചകള്‍ വീണ്ടും തുടര്‍ന്നേക്കും എന്നാണ് സ്പോട്ടിഫൈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ എല്ലാ സംഗീതവും, പോഡ്‌കാസ്റ്റുകളും തങ്ങളുടെ ആപ്പില്‍ ലഭിക്കില്ലെന്ന് സ്പോട്ടിഫൈ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെ പോലെ ഒരോ സംഗീതത്തിന്‍റെ പോഡ് കാസ്റ്റിന്‍റെയും കോപ്പിറൈറ്റ് അവകാശികളുമായി ലൈസൻസിംഗ് കരാറുകള്‍ ഉണ്ടാക്കിയാണ് അവ സ്പോട്ടിഫൈ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നത്.

ജേഴ്‌സിയിലെ മൈയ്യ മൈനു (2022), ഡ്രൈവിലെ മഖ്‌ന (2019)റയീസിലെ സാലിമ (2017) തുടങ്ങിയ ഗാനങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട പാട്ടുകളില്‍ ഉള്‍പ്പെടുന്നു. റോം-കോം വീരേ ദി വെഡ്ഡിംഗ് (2018), ഗല്ലി ബോയ് (2019), കലങ്ക് (2019) എന്നീ സിനിമകളുടെ ട്രാക്കുകളും സ്പോട്ടിഫൈ നീക്കം ചെയ്തിട്ടുണ്ട്.  അതേ സമയം ട്വിറ്ററിലും മറ്റും ആരാധകര്‍ സ്പോട്ടിഫൈയില്‍ നിന്നും ഗാനങ്ങള്‍ പോയതില്‍ അസംതൃപ്തരാണ്. 

You may also like

error: Content is protected !!
Join Our WhatsApp Group