Home Featured ആവശ്യം ശമ്പള പരിഷ്‌കരണം; മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

ആവശ്യം ശമ്പള പരിഷ്‌കരണം; മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

by admin

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24 ന് രാത്രി 12 മണി മുതലാണ് സമരം.മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. മില്‍മ മാനേജ്മെന്റിന് ഈ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group