Home Featured ബസ് യാത്രയില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ടുവന്നാല്‍ കര്‍ശന നടപടി

ബസ് യാത്രയില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ടുവന്നാല്‍ കര്‍ശന നടപടി

by admin

കേരളം, കർണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തർ സംസ്ഥാന ബസ്സുകള്‍ നീലഗിരിയിലേക്ക് പ്രവേശിക്കുമ്ബോള്‍ അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കർശന പരിശോധന നടത്താൻ നീലഗിരി ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവ്.ബസുകളിലടക്കം യാത്രക്കാരുടെ കൈവശം നിരോധിത പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളടക്കമുണ്ടെങ്കില്‍ കർശന നടപടിക്ക് വിധേയമാക്കിയേക്കും.

നീലഗിരി മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തില്‍ 28 തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചതാണ്. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സർക്കാർ ബസുകളിലടക്കം വലിയ അളവില്‍ നിരോധിത പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും യാത്രക്കാർ കൊണ്ടുവരുന്നുണ്ട്.ഇതിനുപുറമെ, കർണാടകയിലെ ഗുണ്ടല്‍പട്ട്, മൈസൂർ പ്രദേശങ്ങളില്‍നിന്ന് സർക്കാർ ബസുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നുണ്ട്. സംസ്ഥാന അതിർത്തി ചെക്ക്‌പോസ്റ്റുകളില്‍ ഈ ബസുകള്‍ പൂർണമായി പരിശോധിക്കപ്പെടുന്നില്ലെന്നാണ് വിമർശനം.

ഞാന്‍ ഒരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ഹാസനെ കല്യാണം കഴിക്കുമായിരുന്നു; കമല്‍ഹാസനെ കെട്ടിപ്പിടിച്ച ശേഷം മൂന്നു ദിവസം ഞാന്‍ കുളിച്ചില്ല: കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍

രജനീകാന്ത് നായകനായ ജയിലര്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍.ചിത്രത്തിലെ താരത്തിന്റെ ക്യമിയോ റോളിന്‍ ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാണ് അദ്ദേഹം.ഓഗസ്റ്റ് 15ന് ഇറങ്ങുന്ന 45ന്റെ തമിഴ് പതിപ്പ് ടീസര്‍ റിലീസിനായി താരം ചെന്നൈയിലെത്തിയിരുന്നു. ടീസര്‍ റിലീസ് പരിപാടിക്കിടെ കോളിവുഡിന്റെ പ്രിയനടന്‍ ഉലകനായകന്‍ കമല്‍ ഹാസനെ കുറിച്ച്‌ പുകഴ്ത്തി പറഞ്ഞിരുന്നു.

താനൊരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ ഹാസനെ കല്യാണം കഴിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.കമല്‍ ഹാസന്‍ കെട്ടപിടിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം കുളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനൊരു പെണ്ണ് ആയിരുന്നേല്‍ കമല്‍ ഹാസനെ കല്യാണം കഴിച്ചേനെ. സാറിനോട് ഒന്ന് പിടിച്ചോട്ടെ എന്ന് ചോദിച്ചു, അതിന് ശേഷം മൂന്നു ദിവസം ഞാന്‍ കുളിച്ചില്ല. അദ്ദേഹത്തിന്റെ ആ എനര്‍ജി എന്നെ വിട്ടുപോകാതിരിക്കാനായിരുന്നു അത്,’ ശിവരാജ് കുമാര്‍ പറഞ്ഞു.’

ഞാന്‍ കമല്‍ഹാസന്‍ സാറിന്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്ബോള്‍ തന്നെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ ആദ്യ പ്രദര്‍ശനത്തില്‍ എപ്പോഴും ആദ്യം പങ്കെടുക്കുന്നത് ഞാനായിരിക്കും. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും സ്വാധീനവും എന്നെ ആഴത്തില്‍ പ്രചോദിപ്പിക്കുന്നു,’ ശിവരാജ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group