Home Featured ഇത് വിറക് ചുമന്ന് തഴമ്ബിച്ച കയ്യിലെ കരുത്ത്, ടോക്യോയിലെ ചാനു ചരിതം

ഇത് വിറക് ചുമന്ന് തഴമ്ബിച്ച കയ്യിലെ കരുത്ത്, ടോക്യോയിലെ ചാനു ചരിതം

by admin

ആദ്യ ഒളിംപിക്‌സിനായാണ് മീരാബായി ചാനു റിയോയിലേക്ക് പറന്നത്. ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നില്‍ സഹോദരന്‍ വെട്ടിനല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ റിയോയിലേക്ക് പറന്ന ചാനുവിന് പിഴച്ചു. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ തലതാഴ്ത്തി മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.

അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് തിരികെ കയറുന്നത്. ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായി ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് മെഡല്‍.

2021 ഏഷ്യന്‍ വെയിറ്റ്‌ലിഫിറ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍മുത്തമിട്ടു.ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്.

2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്. അതും 19ാം വയസില്‍.

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലേക്ക്. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും ലോക ചാമ്ബ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം. എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച്‌ വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group