കൊച്ചി : യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു – കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുമായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ.
എസ്എംവിടി ബെംഗളൂരു സ്റ്റേഷനില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിൻ സർവീസ്. കൊല്ലത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് പുറപ്പെടും. ബെംഗളൂരുവില്‍ നിന്നുള്ള ആദ്യ സർവീസ് ഇന്ന് രാവിലെ കൊല്ലത്ത് എത്തിയിരുന്നു.
ബെംഗളൂരുവില്‍ നിന്ന് വാരാന്ത്യത്തില്‍ കേരളത്തിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്ന സർവീസാണ് ബെംഗളൂരു – കൊല്ലം സർവീസ്. കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കുള്ള അന്തർസംസ്ഥാന ട്രെയിൻ റൂട്ടുകളില്‍ ഒന്നാണ് ബെംഗളൂരു പാത. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഈ റൂട്ടില്‍ വേണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഉത്സവ സീസണിലെ തിരക്ക് പ്രമാണിച്ച് സ്പെഷ്യല്‍ ട്രെയിൻ വരുന്നത്.
ആകെ 16 സ്റ്റോപ്പുകളുള്ള ട്രെയിനിൻ്റെ 10 സ്റ്റോപ്പുകളും കേരളത്തില്‍ തന്നെയാണ്. 06220 കൊല്ലം – എസ്എംവിടി ബെംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ 05, 15, 19 തീയതികളില്‍ (ഞായറാഴ്ചകളില്‍) രാവിലെ 10:45-ന് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 3:30ന് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തും.
കായംകുളം 11:26, മാവേലിക്കര 11:36, ചെങ്ങന്നൂര്‍ 11:48, തിരുവല്ല 11:57, ചങ്ങനാശ്ശേരി 12:08, കോട്ടയം 12:24, എറണാകുളം ടൗണ്‍ 01:35, ആലുവ 02:03, തൃശ്ശൂര്‍ 03:00, പാലക്കാട് 04:45 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിൻ എത്തുന്ന സമയം. തുടർന്ന് പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകള്‍ പിന്നിട്ടാണ് പുലർച്ചെ 03:30ന് ട്രെയിൻ എസ്എംവിടി ബെംഗളൂരുവിലെത്തുക.
06219 എസ്എംവിടി ബെംഗളൂരു – കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 11, 18 ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 6:20 ന് ട്രെയിന്‍ കൊല്ലത്ത് എത്തിച്ചേരും. രണ്ട് എസി ടൂ ടയര്‍, മൂന്ന് എസി ത്രീ ടയര്‍, 11 സ്ലീപ്പര്‍ക്ലാസ്, നാല് ജനറല്‍ കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
1:35ന് എറണാകുളത്ത്; കൊല്ലം – ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ, കേരളത്തില്‍ 10 സ്റ്റോപ്പുകള്‍
previous post