മംഗളൂരു: അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവിന്റെ രണ്ടാം ഭാര്യ പാലില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നതായി പരാതി. യഡ്ഗിരി ബാബല ഗ്രാമത്തില്‍ സിദ്ധപ്പ-ശ്രീദേവി ദമ്ബതികളുടെ മകള്‍ സംഗീതയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സിദ്ധപ്പയുടെ രണ്ടാം ഭാര്യ ദേവമ്മയെ(41) പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീദേവിയില്‍ മക്കള്‍ ഉണ്ടാവാത്തതിനാലാണ് സിദ്ധപ്പ മറ്റൊരു വിവാഹം ചെയ്തതെന്ന് പോലീസ് പറഞ്ഞു.ആ ദാമ്ബത്യത്തില്‍ നാല് മക്കള്‍ പിറന്നു. ശ്രീദേവി കുഞ്ഞിന് ജന്മം നല്‍കിയതോടെ സ്വത്തിന് അവകാശിയാവുന്നത് തടയാനാണ് ക്രൂരകൃത്യം ചെയ്തത്.