Home Uncategorized ഭാര്യയുമായി വഴക്കിട്ട് 7 വയസുകാരിയെ രണ്ടാനച്ഛന്‍ ദാരുണമായി കൊലപ്പെടുത്തി ; പ്രതിയ്ക്കായി അന്വേഷണം

ഭാര്യയുമായി വഴക്കിട്ട് 7 വയസുകാരിയെ രണ്ടാനച്ഛന്‍ ദാരുണമായി കൊലപ്പെടുത്തി ; പ്രതിയ്ക്കായി അന്വേഷണം

by admin

കര്‍ണ്ണാടകയിലെ ബെംഗളൂരുവില്‍ ഭാര്യയുമായി വഴക്കിട്ട് രണ്ടാനച്ഛന്‍ 7 വയസുകാരിയെ ദാരുണമായി കൊലപ്പെടുത്തി. കുന്പളഗൗഡ സ്വദേശി ദര്‍ശന്‍ ആണ് കൊലപാതകം നടത്തിയത്7 വയസുകാരിയായ സിരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദര്‍ശനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ദര്‍ശന്റെ ഭാര്യ ശില്‍പ്പ നല്‍കിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങള്‍ക്ക് മുമ്ബാണ് ദര്‍ശനും ശില്‍പ്പയും തമ്മില്‍ വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശില്‍പ്പയും ദര്‍ശനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മില്‍ തക്കമുണ്ടായി. പിന്നീട് ശില്‍പ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദര്‍ശന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ കുഞ്ഞ് ദര്‍ശനോട് എന്തോ ചോദിക്കുകയും ഇതില്‍ പ്രകോപിതനായ യുവാവ് കുഞ്ഞിനെ മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ശില്‍പ്പയാണ് മകളെ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ശില്‍പ്പയുടെ കരച്ചില്‍ കേട്ട് ഓടിയത്തിയവര്‍ വാതില്‍ തകര്‍ത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. ഒളിവില്‍ പോയ ദര്‍ശനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group