Home Featured ക്ലാസ് മുറിക്കുളളില്‍ കയറി തെരുവുനായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു

ക്ലാസ് മുറിക്കുളളില്‍ കയറി തെരുവുനായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു

by admin

പാലക്കാട്: മണ്ണാര്‍ക്കാട് ക്ലാസ്മുറിക്കുള്ളില്‍ തെരുവുനായ ആക്രമണം. സംഭവത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നായയുടെ കടിയേറ്റു. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു.

നായ പെട്ടെന്ന് ക്ലാസ്മുറിയിലേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. തുടര്‍ന്ന് അധ്യാപകര്‍ ചേര്‍ന്ന് നായയെ ഓടിച്ചു. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ നായശല്യം രൂക്ഷമായിരുന്നു. നായകള്‍ സ്‌കൂള്‍ പരിസരത്ത് ഓടി നടക്കുന്നത് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ക്ലാസ് മുറികള്‍ അടച്ചിടണമെന്ന് ഹെഡ്മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ക്ലാസ് മുറി തള്ളിത്തുറന്നാണ് നായ അകത്ത് കയറിയതും കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group