
ബെംഗളൂരു : ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് കീ ഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീ വ് ഹോം കെയറിനു ബിബിഎംപി യുടെ അംഗീകാരം. ബിബിഎംപി ക്കു കീഴിലെ 198 വാർഡുകളിലെ രോഗികൾക്ക് എസ്ടിസിഎച്ച് ഹോം കെയർ യൂണിറ്റിന്റെ സേവ നം നൽകുന്നതിനുള്ള അനുമതി പത്രമാണ് ലഭിച്ചത്. ബിബിഎംപി പ്രൈമറി ഹെൽത്ത് സെന്ററുക ളോടു ചേർന്ന് പ്രവർത്തിക്കുന്ന തിനുള്ള അനുമതി പത്രം ഹെൽ ഓഫിസർ ഡോ.വിജീ ഓൾ ഇന്ത്യ കെഎംസിസി ബെംഗ ളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന് കൈമാറി
