തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്കാരത്തിന് അർഹയാക്കിയത്. നടൻ ടൊവിനോ തോമസിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ
- മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ് (സംവിധായകൻ: ചിദംബരം)
- മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ: ഫാസിൽ മുഹമ്മദ്)
- മികച്ച നടന്: മമ്മൂട്ടി (ഭ്രമയുഗം)
- മികച്ച നടി: ഷംല ഹംസ (ഫെമനിച്ചി ഫാത്തിമ)
- മികച്ച സംവിധാകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച സ്വഭാവ നടന്: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
- പ്രത്യേക ജൂറി പരാമർശം (അഭിനയം): ടൊവിനോ തോമസ് – എആർഎം, ദർശന രാജേന്ദ്രൻ – പാരഡൈസ്, ജ്യോതിർമയി – ബൊഗെയ്ൻവില്ല
- മികച്ച സ്വഭാവ നടി: ലിജോമോൾ (ചിത്രം: നടന്ന സംഭവം)
- മികച്ച കഥാകൃത്ത്: പ്രസന്ന വിതനാഗേ ( പാരഡൈസ് )
- മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച തിരക്കഥാകൃത്ത്: ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച തിരക്കഥ: ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല)
- മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം.വി (ബൊഗെയ്ൻവില്ല)
- മികച്ച ഗാനരചയിതാവ്: വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം – ബൊഗെയ്ൻവില്ല
- മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
- മികച്ച ഗായകൻ: ഹരിശങ്കർ ( എ ആർ എം)
- മികച്ച പിന്നണി ഗായിക: സബ ടോമി (അം ആ)
- മികച്ച ചിത്രസംയോജകൻ: സൂരജ് (കിഷ്കിന്ധാകാണ്ഡം)
- മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (ചിത്രം: പണി)
- മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
- മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
- മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം)
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ഭാസി വൈക്കം (ബറോസ്)
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ്മി
- മികച്ച ശബ്ദസംവിധാനം: ഭുവനേശ് ഗുപ്ത, വിഷ്ണു റാം (ബൊഗെയ്ൻവില്ല)
- ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: പ്രേമലു
- പ്രത്യേക ജൂറി അവാർഡ് (ചിത്രം): പാരഡൈസ്.