കർണാടക ഗവണ്‍മെൻറിൻറെ വിലവർദ്ധന നടപടികള്‍ തീർത്ത അലയൊലികള്‍ക്കിടയില്‍ താങ്ങാനാകാത്ത ജീവിതച്ചെലവുകളെക്കുറിച്ച് ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് മെന്ററുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ചർച്ചയാവുകയാണ്.ബംഗളൂരിലെ ദൈനംദിന ചെലവുകള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ തിന്നു തീർക്കുന്നുവെന്നാണ് ഹരീഷ് എൻ. എ എന്ന യുവാവ് കുറിച്ചത്. അഭിപ്രായത്തെ അനുകൂലിച്ച് നിരവധിപ്പേർ മുന്നോട്ടെത്തി. പോസ്റ്റിനൊപ്പം വിലവർധനവിൻറെ കണക്കുകളും അദ്ദേഹം പങ്കുവച്ചു.
നന്ദിനി മില്‍ക്കിൻറെ വില മാർച്ച് 7 മുതല്‍ നാലു രൂപ വർധിച്ച് ലിറ്ററിന് 47 രൂപയായി, പാക്കേജില്‍ 1050 എം.എല്‍ നു പകരം ഒരു ലിറ്ററാക്കി. ഡീസല്‍ വില രണ്ടുരൂപ കൂടി 91.02 രൂപയായി. പൊതുഗതാഗത സംവിധാനവും ചെലവേറി. നമ്മ മെട്രോയുടെ യാത്രാ നിരക്ക് 60 മുതല്‍ 90 വരെയായി ഉയർന്നു. അടിസ്ഥാന ആവശ്യങ്ങളെപ്പോലും വില വർധനവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഊർജ താരിഫും, മാലിന്യ നികുതിയും, കാപ്പി പൊടിക്കുപോലും വലിയ വില വർധനവാണുണ്ടായിരുക്കുന്നത്. വീട്ടു വാടകയും ക്രമാതീതമായി വർധിച്ചു. കോറമംഗലയിലെ വൈറ്റ് ഫീല്‍ഡ് ഏരിയയില്‍ 2ബി.എച്ച്.കെ ഫ്ലാറ്റിന് ഒരു വർഷം മുമ്ബ് വരെ 25000 രൂപആയിരുന്നു വാടക. ഇന്ന് 40000 രൂപകൊടുക്കണം. നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്കിനെക്കുറിച്ചും പോസ്റ്റില്‍ പരാമർശിച്ചു.
ചെലവുകള്‍ വർധിക്കുന്നതിനനുസരിച്ച് ശമ്ബള വർധനയില്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഐ.ടി മേഖലയില്‍ ജോലിക്കായെത്തുന്ന തുടക്കകാർക്ക് താമസം, ഭക്ഷണം, യാത്രാചെലവുകള്‍ ഒന്നും താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ബംഗളൂരുവിലുള്ളത്.
എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവര്‍ന്ന് മോഷ്ടാക്കള്‍
തെലങ്കാനയിലെ ചൗട്ടുപ്പാലില്‍ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിച്ച് മോഷ്ടാക്കള്‍ 12.9ലക്ഷം രൂപയുമായി മുങ്ങി.ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്.എ.ടി.എം ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളൻമാർ സി.സി.ടി.വി കാമറയില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്തു. ശേഷം വെല്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് എ.ടി.എം മെഷീൻ കുത്തിപ്പൊളിച്ചു.
പണവുമായി പുറത്തിറങ്ങിയ ശേഷം മോഷ്ടാക്കള്‍ ഷട്ടറിട്ട് രക്ഷപ്പെട്ടു.എ.ടി.എമ്മില്‍ പണം നിറക്കാൻ ജീവനക്കാരൻ എത്തുമ്ബോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സി. സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.