ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ത്ത് വര്‍ഗീയ അക്രമം അഴിച്ചുവിടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ഏക സിവില്‍ കോഡിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കിയും മതവികാരം ആളിക്കത്തിച്ചും വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് മോദിയുടെ ലക്ഷ്യം. പട്നയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം മോദിയെ പരിഭ്രാന്തനാക്കിയെന്നും മണിപ്പുര്‍ കത്തുമ്ബോഴും അദ്ദേഹം തിരിഞ്ഞുപ്പോലും നോക്കിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു.