Home Featured എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്;ഈ വെബ്സൈറ്റുകളിൽ ഫലം അറിയാം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്;ഈ വെബ്സൈറ്റുകളിൽ ഫലം അറിയാം

by admin

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പിആർഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

മാർച്ച് ഒമ്പതിനായിരുന്നു എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. 29 ന് അവസാനിച്ചു. 4,19,362 റെഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷയെഴുതി. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമായിരുന്നു. സർക്കാർ മേഖലയിൽ 1,170, എയിഡഡ് മേഖലയിൽ 1,421, അൺ എയിഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷയെഴുതി.

സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെയാണ് മൂല്യനിർണയം നടന്നത്. എസ്എസ്എൽസി ഫലം മെയ് 20 നു പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം നേരത്തെ ഫലം പ്രഖ്യാപിക്കുകയാണെന്നു മന്ത്രി വി ശിവൻകുട്ടി വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.

2022 ൽ സംസ്ഥാനത്ത് 99.26 ആയിരുന്നു വിജയശതമാനം. 4,26,469 വിദ്യാർഥികളാണ്‌ പരീക്ഷ എഴുതിയിരുന്നത്. 44,363 വിദ്യാർഥികൾ അന്ന് ഫുൾ എ പ്ലസ് നേടി. കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല കണ്ണൂരും കുറവ് വയനാടും ആയിരുന്നു. 2021 ൽ 99.46 ശതമാനം ആയിരുന്നു വിജയശതമാനം.

You may also like

error: Content is protected !!
Join Our WhatsApp Group